തബസ്സുര്‍ മുസ്ലിം സ്ത്രീത്വത്തെ പുനര്‍വായിക്കുന്നു' സെമിനാര്‍ സംഘടിപ്പിച്ചു

ശാന്തപുരം: അല്‍ ജാമിഅ അല്‍ഇസ്‌ലാമിയ്യ ജി.ഐ.ഒ യുടെ ആഭിമുഖ്യത്തില്‍ 'തബസ്സുര്‍ മുസ്ലിം സ്ത്രീത്വത്തെ പുനര്‍വായിക്കുന്നു' എന്ന തലക്കെട്ടില്‍ സെമിനാര്‍ നടന്നു. കേരളാ ഇത്തിഹാദുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ.എം അശ്‌റഫ് സെമിനാര്‍ നിയന്ത്രിച്ചു. അല്‍ ജാമിഅ ബിരുദദാന സമ്മേളനത്തിന്റേയും ജി.ഐ.ഒ കേരള മുസ്‌ലിം വുമണ്‍സ് കൊളോക്കിയത്തിന്റേയും ആഭിമുഖ്യത്തിലാണ് തബസ്സുര്‍ സംഘടിപ്പിച്ചത്. വ്യത്യസ്ത വിഷയങ്ങളിലായി ഫാത്തിമ ഷെറിന്‍, ദില്‍റുബ (ഇരുവരും ശാന്തപുരം അല്‍ജാമിഅ ), സുരയ്യ (ഇലാഹിയ്യ കോളജ്, തിരൂര്‍ക്കാട്), ഫാത്തിമ ഉമര്‍ (ഇര്‍ഷാദിയ്യ, ഫറോക്ക്) എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. മുസ്ലിം വുമണ്‍സ് കൊളോക്കിയത്തെ പരിചയപ്പെടുത്തി ജി.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി ഫസ്‌ന മമ്പാടും അല്‍ജാമിഅ കോണ്‍വെക്കേഷനെ പരിചയപ്പെടുത്തി സ്റ്റുഡന്റ് സ് ആക്ടിവിറ്റീസ് ഡീന്‍ എ.ടി ശറഫുദ്ദീനും സംസാരിച്ചു.അല്‍ജാമിഅ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ ഹുസ്‌ന മുംതാസ് സ്വാഗതവും ആയിശ ശംസുദ്ധീന്‍ നന്ദിയും പറഞ്ഞു. മര്‍യം റൈഹാന്‍ ഖിറാഅത്ത് നടത്തി.