ഇസ്തിഖ്‌റാഅ്: രണ്ടാംഘട്ട പഠന ഗവേഷണ ശില്‍പ്പശാല സംഘടിപ്പിച്ചു

ജി.ഐ.ഒ കേരള സംഘടിപ്പിക്കുന്ന 'ഇസ്തിഖ്‌റാഅ' പഠന ഗവേഷണ ശില്‍പ്പശാലയുടെ രണ്ടാം ഘട്ടം ഫറോക്ക് ഇര്‍ശാദിയ കോളേജില്‍ സംഘടിപ്പിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ഫസ്‌ന മിയാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ പ്രോഗ്രാം കണ്‍വീനര്‍ നാസിറ തയ്യില്‍ അദ്ധ്യക്ഷത വഹിച്ചു. 'മതേതര പുരോഗമന ഫെമിനിസ്റ്റ് വാദങ്ങള്‍ ' എന്ന സെഷനില്‍ ദില്‍ഷാദ്, ഹുദൈഫ റഹ്മാന്‍, നൂറ എന്നിവരും 'ഇസ്ലാമിക ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ' എന്ന സെഷനില്‍ കെ.ടി; ഹുസൈന്‍, നാജിയ. പി.പി ,നജ്ദ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ത്രിദിന ശില്‍പശാലയില്‍ 'ഇന്‍ഡ്യയിലെ മുസ്ലിം വനിതാ ഇടപെടലുകള്‍', 'ഇസ്ലാമിക അദ്ധ്യാപനങ്ങളും ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളും' തുടങ്ങിയ സെഷനുകളിലായി സോന ഭാസ്‌കര്‍, ഷിഹാബ് പൂക്കോട്ടൂര്‍, ടി. .മുഹമ്മദ് വേളം, സുല്‍ഫിയ സമദ്, ഷാഹിദ ഹാശ്മി ,ഫിദാ ലുലു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ശില്‍പ്പശാല പ്രതിനിധികള്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.