ടേബിള്‍ ടോക് സംഘടിപ്പിച്ചു.

കോഴിക്കോട്. ജി.ഐ.ഒകേരള സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് മുസ്‌ലിം വിമണ്‍സ് കൊളോക്കിയത്തിന്റെ ഭാഗമായി 'മുസ്ലിം സ്ത്രീ വിലയിരുത്തപ്പെടുമ്പോള്‍' എന്ന വിഷയത്തില്‍ ടേബ്ള്‍ ടോക്ക് സംഘടിപ്പിച്ചു. വേങ്ങേരി യുപി സ്‌ക്കൂള്‍ അങ്കണത്തില്‍ വെച്ചു നടന്ന പരിപാടിയില്‍ ജി.ഐ.ഒ ജില്ലാ ക്യാമ്പസ് സെക്രട്ടറി ആയിഷ ഗഫൂര്‍ വിഷയമവതരിപ്പിച്ചു. നജ്മ അബ്ദുല്‍ വഹാബ് മോഡറേറ്ററായ പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ പങ്കെടുത്തു. അഡ്വ.നിര്‍മല, റുബീന ടീച്ചര്‍, ഡോ.സനറ, മുന്‍ പഞ്ചായത്ത് മെമ്പര്‍ ജമീല ഉസ്മാന്‍, ഷാനിബ ടീച്ചര്‍, അഡ്വ.നൂര്‍ജഹാന്‍, ഖമറുന്നീസ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രോഗ്രാം കണ്‍വീനര്‍ ആരിഫ ജഫ്‌ന സ്വാഗതവും ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ശരീഫ സല്‍മാന്‍ സമാപനവും നിര്‍വഹിച്ചു.