യഥാര്‍ത്ഥ മുസ്‌ലിം സ്ത്രീ സ്വത്വത്തെ ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും വീണ്ടെടുക്കണം' എം.എ ആദം.

തൃശ്ശൂര്‍: യഥാര്‍ത്ഥ മുസ്‌ലിം സ്ത്രീ സ്വത്വത്തെ ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും വീണ്ടെടുക്കണമെന്ന് ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം.എ ആദം. ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗ്ഗനൈസേഷന്‍ കേരള സംഘടിപ്പിക്കുന്ന മുസ്‌ലിം വിമന്‍സ് കൊളോക്കിയവുമായി ബന്ധപ്പെട്ട് ജി.ഐ.ഒ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മുസ്‌ലിം സ്ത്രീ ചരിത്രവും വര്‍ത്തമാനവും' സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.ഐ.ഒ ജില്ലാ വൈസ് പ്രസിഡന്റ് ആയിഷ അര്‍ഷാദ് അദ്ധ്യക്ഷത വഹിച്ചു. സ്ത്രീ: വിമോചനം, പ്രതിനിധാനം എന്ന വിഷയത്തില്‍ സക്കീര്‍ മുല്ലക്കര സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അംജദ് അലി വിഷയം അവതരിപ്പിച്ചു. മതത്തെയും മതേതരത്വത്തെയും സ്ഥാപിത താല്‍പര്യങ്ങള്‍ക്കനുസൃതമായി ഫാസിസ്റ്റ് ശക്തികള്‍ നിര്‍വ്വചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സമിതിയംഗം ഉമ്മുകുല്‍സു ടീച്ചര്‍, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം തമന്ന സുല്‍ത്താന, ജില്ലാ സെക്രട്ടറി ജുഹൈന ആഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു.