ശിരോവസ്ത്ര നിരോധം: ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കുക ജി.ഐ.ഒ കേരള

വിദ്യാഭ്യാസ രംഗങ്ങളില്‍ ആവര്‍ത്തിച്ചു വരുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ അധികൃതര്‍ അവസാനിപ്പിക്കുക. ഹിജാബ് ധരിച്ചു എന്ന കാരണത്താല്‍ വടുതല സ്വദേശിനിയായ ആസിയയുടെ രജിസ്‌ട്രേഷന്‍ അപേക്ഷ തള്ളിയ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ജി.ഐ.ഒ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.    നിയമപരമായി ഇത്തരം വിലക്കുകളില്ലാതിരിക്കെ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഹനിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ ജനാധിപത്യ വിരുദ്ധമാണ്. ആവര്‍ത്തിച്ചു സംഭവിക്കുന്ന ഇത്തരം മൗലികാവകാശധ്വംസനങ്ങളില്‍ അധികാരികള്‍ നിലപാട് വ്യക്തമാക്കണം. വിദ്യാര്‍ഥിനിക്ക് നീതി ലഭ്യമായില്ലെങ്കില്‍ ശക്തമായ നിയമ നടപടികള്‍ ആരംഭിക്കുമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

 

Share:
Leave a Comment