
കോഴിക്കോട്: മുസ്‌ലിം സ്ത്രീകൾക്കെതിരെയുള്ള എഐ വെറുപ്പ് ഇസ്‌ലാമോഫോബിയയുടെ തുടർച്ചയാണെന്ന് ജിഐഒ. എഐ ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിച്ചത് യഥാർഥത്തിൽ മുസ്‌ലിം സ്ത്രീകളുടെ അഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന് ജിഐഒ സംസ്ഥാന പ്രസിഡന്റ് ഷിഫാന ബിന്ദ് സുബൈർ ഫേസ്ബുക്കിൽ കുറിച്ചു. ‘മുസ്‌ലിംകളെ അപരവൽക്കരിക്കാനുള്ള ഹിന്ദുത്വ പ്രചാരണത്തിന്റെ ഭാഗമാണ് ഇതെല്ലാം. സ്ത്രീകളുടെ ജീവിതത്തിനും തിരഞ്ഞെടുപ്പിനും എപ്പോഴും നിയന്ത്രണമുണ്ടാക്കുക എന്നതിന്റെ തുടർച്ചയാണ് ഈ സംഭവവും. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ രീതിയിലുള്ള വെറുപ്പുൽപാദനം കൂടുതൽ അപകടകരമാണ്. കഴിഞ്ഞകാലത്തോളം ഇസ്‌ലാമോഫോബിയയെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാറിൻ്റെ...
