GIO Kerala

Events

Home / Events

  • All Posts
  • gio events
ജില്ലാ സമ്മേളനങ്ങൾ

ബാലാരിഷ്ടതകളും കൗമാര-യൗവനങ്ങളും മറികടന്ന് പ്രവർത്തനപഥത്തിൽ 40 വർഷങ്ങൾ പിന്നിട്ട ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷനെ, പ്രാദേശിക തലത്തിൽ കൂടുതൽ ഭദ്രമാക്കുക, കൂടുതൽ വ്യക്തികളിലേക്കും പുതിയ മേഖലകളിലേക്കും വ്യാപിപ്പിക്കുക, സമഗ്ര ഇസ്‌ലാമിക വിദ്യാർത്ഥിനി പ്രസ്ഥാനം എന്ന നിലയിൽ സമൂഹത്തിൽ അടയാളപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കാസർഗോഡ് മുതൽ കൊച്ചി സിറ്റി വരെയുള്ള ജില്ലകളിൽ ജില്ലാ സമ്മേളനങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ‘ഇസ്‌ലാം:വിമോചനപോരാട്ടങ്ങളുടെ നിത്യപ്രചോദനം’ എന്ന പ്രമേയമുയർത്തി നടന്ന റാലിയിലും ഉജ്വലമായ പൊതുസമ്മേളനങ്ങളിലും ആയിരങ്ങളാണ് അണിനിരന്നത്. തെക്കൻ കേരളത്തിലെ ശേഷിക്കുന്ന ജില്ലകളെ അണിനിരത്തി തിരുവനന്തപുരം നഗരത്തിൽ...

Muslim Women and the world Beaneath Academic Summit

പ്രവാചക കാലം മുതൽ ഇതുവരെയുള്ള മുസ്ലിം സ്ത്രീയുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകളെയും സംഭാവനകളെയും ചർച്ച ചെയ്തുകൊണ്ട് നടത്തിയ ത്രിദിന ഓൺലൈൻ അക്കാദമിക് സമ്മിറ്റ് ആണ് Muslim Women and the World Beneath പാശ്ചാത്യ ഫെമിനിസ്റ്റ് താരങ്ങളോടുള്ള മുസ്ലിം സ്ത്രീ നിലപാടുകളെ കുറിച്ചും സമൂഹത്തിൽ അരങ്ങേറി കൊണ്ടിരിക്കുന്ന മുസ്ലിം സ്വത്വത്തെ ഹനിക്കുന്ന ഇസ്ലാമോഫോബിക് അജണ്ടകളെക്കുറിച്ചും വിശദമായ സംവാദത്തിനാണ് സമ്മിറ്റ് വേദിയൊരുക്കിയത്.

Genocides never again

ഹിന്ദുത്വ സർക്കാരിന്റെ മണിപ്പൂർ-ഹരിയാന വംശഹത്യാപദ്ധതിക്കെതിരെ കേരളത്തിലുടനീളം പ്രതിഷേധത്തിന് ആഹ്വാനം നൽകുകയും വംശഹത്യാ ബുൾഡോസർ രാജിനെതിരെ ‘Genocides Never Again’ എന്ന തലക്കെട്ടിൽ പ്രതിഷേധ സമ്മേളനം നടത്തുകയും ചെയ്തു. ‘India’s Buldozer Justice’ എന്ന ഡോക്യുമെൻ്ററി പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു.

NIQASH Academic Summit on  ISLAM AND MORAL NARRATIVES

ഇസ്‌ലാം വിഭാവന ചെയ്യുന്ന ധാർമിക സദാചാരമൂല്യങ്ങളെ ചർച്ച ചെയ്യുക എന്ന ഉദ്ദേശത്തോടെ നടത്തിയ ഏകദിന അക്കാദമിക് സമ്മിറ്റായിരുന്നു NIQASH. കാനഡയിലെ ടൊരോന്റോ യൂണിവേഴ്സിറ്റിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെൻറ് ലെക്ചററും ഇസ്‌ലാമിക പണ്ഡിതയുമായ കാതറിൻ ബുള്ളോക്കാണ് ഓൺലൈനായി NIQASH ന്റെ ഉദ്ഘാടനം നിർവഹിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസിലെ ഫാക്കൽറ്റി ടി. അനീസ് അഹ്‌മദ്‌, അഡ്വ. സി അഹ്‌മദ്‌ ഫായിസ് തുടങ്ങിയ പ്രമുഖരും ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികളും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Scholarship  കരുതലിന്റെ തണലിൽ

കിടപ്പിലായവരുടെയും വിധവകളുടെയും മക്കളായ 100 വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ സഹായവും 30 യുവതികൾക്ക് തൊഴിൽ സഹായവും നൽകാൻ ജി ഐ ഒ കേരള പ്രഖ്യാപിച്ച പദ്ധതിയാണിത്. പീപ്പിൾ ഫൗണ്ടേഷൻ വഴിയാണ് യോഗ്യരായവരെ കണ്ടെത്തി സഹായം നൽകുന്നത്.

മാളു ഹജ്ജുമ്മ

മലബാർ സമരത്തിൻറെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട ജി. ഐ. ഓ പുറത്തിറക്കിയ മ്യൂസിക്കൽ വീഡിയോ ആണ് മാളു ഹജ്ജുമ്മ. മലബാർ സമരത്തിൽ ധീര രക്തസാക്ഷിത്വം വഹിച്ച ശഹീദ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പത്നി, ബ്രിട്ടീഷ് പട്ടാളത്തോട് ആയുധമേന്തി പട പൊരുതിയ ധീര വനിത മാളു ഹജ്ജുമയെ വരികളിലൂടെയും ദൃശ്യങ്ങളിലൂടെയും ആവിഷ്കരിക്കാൻ ജി ഐ ഒ. ശ്രമിച്ചു. മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവലിൽ മ്യൂസിക് വീഡിയോ വിഭാഗത്തിൽ മാളു ഹജ്ജുമ്മ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Celebrating Hijab- Rally Against Hate

ഹിജാബുമായി ബന്ധപ്പെട്ട് ജി ഐ ഒ കേരള നടത്തിയ ഏറ്റവും ശ്രദ്ധേയമായതും വിപുലവുമായ പരിപാടിയായിരുന്നു എറണാകുളത്ത് നടന്ന Celebrating Hijab- Rally Against Hate. കർണാടക ഹിജാബ്‌ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വ്യാപകമായി നടപ്പിലാക്കിവരുന്ന ഹിജാബ് വിലക്കിനെതിരെ പ്രതിഷേധമുയർത്തിക്കൊണ്ട് നടന്ന റാലിയിലും തുടർന്ന് നടന്ന പൊതുസമ്മേളനത്തിലും രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥിനികൾ പങ്കെടുത്തു. ഹിജാബ് നിരോധനം പി എസ് സി യൂണിഫോം ഭേദഗതി തുടങ്ങിയ നയങ്ങളിലൂടെ മുസ്ലിം സ്വത്വത്തെ കടന്നാക്രമിക്കുന്നതിനെതിരെയുള്ള ശക്തമായ ശബ്ദമായി ഈ പരിപാടി അടയാളപ്പെടുത്തപ്പെട്ടു. ജി.ഐ.ഒ കേരള...

The Muslimah Resistance

രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ മുൻനിരയിൽ ഉള്ളവരടക്കം രാഷ്ട്രീയ-സാമൂഹിക-വൈജ്ഞാനിക മേഖലകളിൽ പ്രഗത്ഭരായ മുസ്‌ലിം സ്ത്രീകളെ വിൽപനയ്ക്ക് വച്ച സംഘ് പരിവാർ സ്പോൺസെർഡ് വെബ്‌സൈറ്റായ ‘ബുള്ളിഭായ്, സുള്ളി ഡീൽസി’നെതിരെ കോഴിക്കോട് ടൗണിൽ വച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയായിരുന്നു ‘The Muslimah Resistance’. സി.എ.എ – എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളായിരുന്ന വിദ്യാർത്ഥി നേതാക്കൾ അഫ്രീൻ ഫാത്തിമ, ആയിഷ റെന്ന, ലദീദ ഫർസാന, ആക്ടിവിസ്റ്റ് ഖാലിദ പർവീൻ എന്നിവർ പ്രതിഷേധത്തിന്റെ ഭാഗമായി. പ്രസ്തുത വെബ്‌സൈറ്റിലൂടെ ആക്രമണം നേരിട്ടവരായിരുന്നു ഇവരെല്ലാം. ഇവരോരോരുത്തരും. പല...

Load More

End of Content.