GIO Kerala

തിബ്’യാൻ ’25

ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച തിബ്’യാൻ പ്രസന്റേഷൻ മത്സരത്തിലെ വിജയികളെ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ പ്രഖ്യാപിച്ചു. ടി ഐ സി സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ സംസ്ഥാനത്തെ 13 ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾ പങ്കെടുത്തു. ‘ഖുർആനിന്റെ ദൈവികത ‘ മത്സരത്തിൽ ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ വിദ്യാർത്ഥിനി അമൽ സകരിയ ഒന്നാം സ്ഥാനം നേടി. ഉളിയിൽ ഐഡിയൽ അറബിക് കോളേജ് വിദ്യാർത്ഥിനി കെ ഫാത്തിമ റന, കൊപ്പം മർയം ഗേൾസ് കാമ്പസ് വിദ്യാർത്ഥിനി സയ്യിദത്ത് ഫാത്തിമ ഹിബ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പരിപാടിയോടനുബന്ധിച്ച്നടത്തിയ ഖുർആൻ എക്സിബിഷൻ ശ്രദ്ധേയമായി. ജി. ഐ. ഒ സംസ്ഥാന പ്രസിഡന്റ്‌ കെ ഷിഫാന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിസ് വാന ഷിറിൻ, വൈസ് പ്രസിഡന്റ്‌ ആശിഖ ഷിറിൻ, ജനറൽ കൺവീനർ സുഹാന അബ്ദുല്ലത്തീഫ്, ഡയറക്ടർ അഫ്റാ ശിഹാബ് എന്നിവർ സംസാരിച്ചു. സംസ്ഥാന നേതാക്കളായ ഹുസ്ന നസ്‌റിൻ, മുബഷിറ, ഫാത്തിമ നൗറീൻ, ഫാത്തിമ തസ്‌നീം, നഈമ, ലുലു മുജീബ് എന്നിവർ നേതൃത്വം നൽകി.  

നുഖബ

പ്രസ്ഥാനത്തിലെ ഇളംതലമുറയുടെ ഇസ്‌ലാമിക – വൈജ്ഞാനിക വളർച്ച ലക്ഷ്യം വച്ച് എല്ലാ വർഷവും നടത്തിവരാറുള്ള ’നുഖബ’ സഹവാസകാമ്പ് 2025 സെപ്റ്റംബർ 3 മുതൽ 6 വരെ തീയതികളിലായി കണ്ണൂർ വിറാസ് കാമ്പസിൽ വച്ച് നടന്നു. സംസ്ഥാന വ്യാപകമായി നടത്തിയ എഴുത്തുപരീക്ഷ, ഇൻ്റർവ്യൂ എന്നിവയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥിനികൾ കാമ്പിൽ പങ്കെടുത്തു. ഇസ്‌ലാമിക പ്രസ്ഥാനത്തിൻറെ നേതൃത്വങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും വിദ്യാർത്ഥിനികളോട് സംവദിച്ചു. കലാകായിക മത്സരങ്ങൾ, ടീം പ്രസൻ്റേഷനുകൾ, പിക്നിക് തുടങ്ങിയവയും കാമ്പിൻ്റെ ആകർഷണങ്ങളായിരുന്നു.      

ഹെറൈസൺ

2025 ജൂലൈ 10 മുതൽ 13 വരെ തീയതികളിൽ ജി സി സി രാഷ്ട്രങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ‘ഹെറൈസൺ’ കാമ്പ് സംഘടിപ്പിച്ചു. ഇസ്‌ലാമിക – സാമൂഹിക- സമകാലിക വിഷയങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡണ്ട് പി ടി പി സാജിദ, മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദ്, മക്തൂബ് മീഡിയ ഫൗണ്ടർ അസ്‌ലഹ് കയ്യാലകത്ത്, അൽ ജാമിയ അൽ ഇസ്‌ലാമിയ അസി. റെക്ടർ ഡോ.നഹാസ് മാള, പി റുക്സാന, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന സെക്രട്ടറി അഫീദ അഹ്‌മദ് തുടങ്ങി നിരവധി പ്രമുഖർ വിദ്യാർത്ഥിനികളോട് സംവദിച്ചു. വിവിധ ജി സി സി രാഷ്ട്രങ്ങളിൽ നിന്നായി 49 വിദ്യാർത്ഥിനികളാണ് കാമ്പിൽ പങ്കെടുത്തത്. വയനാട് ബാണാസുര മൗണ്ടൻ വ്യൂ റിസോർട്ടിലാണ് കാമ്പ് നടന്നത്.  

സംസ്ഥാന നേതൃസംഗമം

2025-26 മീഖാത്തിലേക്ക് തിരഞ്ഞെടുത്ത ജില്ലാ സമിതിയംഗങ്ങൾ ഏരിയ സെക്രട്ടറിമാർ എന്നീ ഭാരവാഹികളുടെ നേതൃശേഷി വർദ്ധിപ്പിക്കുന്നതിനായി നേതൃപരിശീലന കാമ്പ് കോഴിക്കോട്, നെസ്റ്റ് പബ്ലിക്ക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. മെയ് 1 മുതൽ ആഗസ്ത് 31 വരെ നീണ്ടു നിൽക്കുന്ന സംഘടനാ ക്യാമ്പയിൻ وَٱعۡتَصِمُواْ بِحَبۡلِ ٱللَّهِ جَمِيعٗا ‘നേരിന്റെ പാത നാഥന്റെ പാശം ‘ പ്രഖ്യാപനം നടന്നു. സമാപന സെഷനിൽ മെയ് 1 മുതൽ ആഗസ്ത് 31 വരെ നീണ്ടു നിൽക്കുന്ന സംഘടനാ ക്യാമ്പയിൻ وَٱعۡتَصِمُواْ بِحَبۡلِ ٱللَّهِ جَمِيعٗا ‘നേരിന്റെ പാത നാഥന്റെ പാശം ‘ പ്രഖ്യാപനം നടന്നു. പ്രോഗ്രാം ജനറൽ കൺവീനർ റിസ്‌വാന ഷിറിന്റെ നന്ദിയോടെ സംസ്ഥാന നേതൃസംഗമത്തിനു തിരശീല വീണു.

DISCURSO MUSLIMAH

“Uphold Iman, Uplift Izzah” എന്ന മുദ്രാവാക്യമുയർത്തി 2023 ഡിസംബർ 25,26 തീയതികളിലായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ കാമ്പസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം വിദ്യാര്ഥിനികൾക്കായി പാലക്കാട്,പത്തിരിപ്പാല മൗണ്ട്സീന കാമ്പസിൽ ജി. ഐ. ഒ കേരള സംഘടിപ്പിച്ച സംസ്ഥാനതല ക്യാമ്പസ് കോൺഫറൻസാണ് Discurso Muslimah. വൈജ്ഞാനികവും ചലനാത്മകവുമായ രാഷ്ട്രീയ, ആത്മീയ, അക്കാദമിക ചർച്ചകളാൽ സമ്പന്നമായ Discurso Muslimah ദേശീയ ശ്രദ്ധ നേടി. രാജ്യത്തെ വിവിധ കാമ്പുസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന രണ്ടായിരത്തിലധികം വിദ്യാർത്ഥിനികൾ Discurso Muslimah-യിൽ പങ്കെടുത്തു. എട്ട് സ്റ്റേജുകളിലായി ഇരുപത്തിമൂന്നോളം സെഷനുകളിലൂടെ രാഷ്ട്രീയ, മാധ്യമ, കലാ, സാഹിത്യ, സാംസ്കാരിക, സാമൂഹിക, അക്കാദമിക, സേവന മേഖലകളിലെ പ്രകത്ഭർ വിദ്യാർത്ഥിനികളോട് സംവദിച്ചു. 

പീപ്പിൾസ് ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്‌തു.

വിദ്യാർഥികളുടെ പഠന ചെലവുകൾ വളരെ അധികം വർധിച്ചുവരുന്ന ഈ കാലത്ത് കൂടുതൽ സ്കോളർഷിപ്പ് സംവിധാനങ്ങൾ ഉണ്ടാകണമെന്നും പൊതുസമൂഹം അവയെ പിന്തുണക്കണമെന്നും ബൈത്തുസ്സകാത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ബൈത്തുസ്സകാത് കേരളയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്കോളർഷിപ്പ് പദ്ധതിയുടെ രണ്ടാംഘട്ട വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. സ്കോളർഷിപ്പ് ലഭിച്ച് പഠിക്കുന്ന വിദ്യാർഥികൾ പഠന ശേഷം സാമൂഹിക പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും പുതുതലമുറയെ ഏറ്റെടുക്കാനുള്ള ബാധ്യതയും നിർവഹിക്കണമെന്നും അദ്ധേഹം പറഞ്ഞു. കോഴിക്കോട് സ്പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ നൗഷാദ് അധ്യക്ഷത വഹിച്ചു. ഐ.ഇ.സി.ഐ ഡയറക്ടർ ഡോ. ബദീഉസ്സമാൻ മുഖ്യ പ്രഭാഷണം നടത്തി.

ദക്ഷിണ കേരള സമ്മേളനം

ജി. ഐ. ഒ കേരളയുടെ ചരിത്രത്തിലെ മറ്റൊരു ഏട് ആയിരുന്നു 2024 നവംബർ 24 ന് തിരുവനന്തപുരം ജില്ലയിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട ദക്ഷിണകേരള സമ്മേളനവും അതോടനുബന്ധിച്ചു നടന്ന റാലിയും. ജി. ഐ. ഒ കേരളയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ 9 ജില്ലകളിൽ ജില്ലാ സമ്മേളനങ്ങൾ നടന്നപ്പോൾ ശേഷിക്കുന്ന കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിദ്യാർത്ഥിനി – യുവതികളെ അണിനിരത്തിക്കൊണ്ടാണ് ദക്ഷിണകേരള സമ്മേളനം നടന്നത്. ഉത്തര – മധ്യ കേരളത്തെ അപേക്ഷിച്ച് മുസ്ലിം സാന്നിധ്യം കുറവുള്ള മേഖലയാണെങ്കിലും കേരളത്തിന്റെ ചരിത്രത്തിൽ, പ്രത്യേകിച്ച് വ്യത്യസ്ത കാലഘട്ടങ്ങളിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും കേരളത്തിലെ ഭൗതികപരവും വിദ്യാഭ്യാസപരവുമായ സമരങ്ങളിലും ഇടപെടലുകളിലും അനിഷേധ്യമായ പങ്കുവഹിച്ച സമൂഹമാണ് തെക്കൻ കേരളത്തിലെ മുസ്ലിം ജനത. അതിനാൽത്തന്നെ ‘ഇസ്‌ലാം : വിമോചന പോരാട്ടങ്ങളുടെ നിത്യപ്രചോദനം‘ എന്ന തലക്കെട്ടിൽ തെക്കൻ കേരളത്തിൽ സംഘടിപ്പിക്കപ്പെട്ട വിദ്യാർത്ഥിനി –യുവതി സമ്മേളനത്തിന് പ്രാധാന്യമേറെയായിരുന്നു. തിരുവനന്തപുരം നഗരവീഥിയിൽ പ്രൗഢമായി നടന്ന റാലിയിൽ വിവിധ ജില്ലകളിൽ നിന്നായി എത്തിയ രണ്ടായിരത്തോളം വിദ്യാർത്ഥിനികൾ അണിനിരന്നു. ഇസ്‌ലാമിക പ്രധിനിധാനത്തിലുള്ള ആത്മാഭിമാനം വിളിച്ചോതുന്ന, മുസ്ലിം സ്ത്രീ മുന്നേറ്റങ്ങൾക്ക് പ്രചോദനം നൽകുന്ന മുദ്രാവാക്യങ്ങൾ റാലിയിൽ ഉയർന്നു. പലസ്തീൻ വിമോചനപോരാട്ടങ്ങളും ഇന്ത്യൻ ഫാസിസത്തോടുള്ള മുസ്ലിം ജനതയുടെ ചെറുത്തുനിൽപ്പും നവ ലിബറൽ ആശയങ്ങളോടുള്ള വിയോജിപ്പും ഇസ്ലാമോഫോബിയക്കെതിരായ സന്ദേശവും മുസ്ലിം ചരിത്രവും റാലിയിലെ വിവിധ പ്ലോട്ടുകളിൽ സജ്ജീകരിക്കപ്പെട്ടിരുന്നു. റാലിക്ക് ശേഷം പുത്തിരിക്കണ്ടം മൈതാനത്ത് നടന്ന സമ്മേളനത്തിലും ആയിരങ്ങൾ പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്‌മാൻ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിച്ചു. അഡ്വ. ഹാരിസ് ബീരാൻ എം.പി, യു. കെ ആസ്ഥാനമായുള്ള സന്നദ്ധസംഘടന ഫ്രണ്ട്സ് ഓഫ് അൽ അഖ്‌സ സ്ഥാപകൻ ഡോ. ഇസ്മായിൽ പട്ടേൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നിസ, സോളിഡാരിറ്റി യൂത്ത് മൂവേമെന്റ് കേരള പ്രസിഡന്റ് സി.ടി. ഷുഹൈബ് , നാഷണൽ ഫെഡറേഷൻ ഓഫ് ജി. ഐ. ഒ ജനറൽ സെക്രട്ടറി സമർ അലി, ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ് സാജിത പി.ടി.പി, സ്റ്റുഡന്റസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ എന്നിവരും വിദ്യാർത്ഥിനികളെ അഭിസംബോധന ചെയ്തു. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിന്റെ വിമോചന സന്ദേശം, ഇന്ത്യയുടെ വർത്തമാനകാലം, മുസ്ലിം സ്ത്രീയുടെ ചരിത്രം–വർത്തമാനം, ജി. ഐ. ഒ കർമപഥത്തിലെ 40 വർഷങ്ങൾ, പലസ്തീൻ വിമോചന പോരാട്ടം തുടങ്ങിയ വിഷയങ്ങൾ പ്രഭാഷണങ്ങളിൽ കടന്നുവന്നു. സമ്മേളന പത്രിക പ്രകാശനം, ജി. ഐ. ഒ കർമപഥത്തിലെ 40 വർഷങ്ങൾ – സോങ് റിലീസ്, പലസ്തീൻ ഐക്യദാർഢ്യം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ജി. ഐ. ഒ വിന്റെ നാൾവഴികൾ വിളിച്ചോതുന്ന സ്റ്റാളുകളും, മുസ്ലിം സ്ത്രീയുടെ വീരഗാഥകൾ പ്രതിഫലിക്കുന്ന അതിമനോഹരമായ ആര്ട്ട് വർക്കുകളും സമ്മേളന നഗരിയുടെ ആകർഷണങ്ങളായിരുന്നു.

ജില്ലാ സമ്മേളനങ്ങൾ

ബാലാരിഷ്ടതകളും കൗമാര-യൗവനങ്ങളും മറികടന്ന് പ്രവർത്തനപഥത്തിൽ 40 വർഷങ്ങൾ പിന്നിട്ട ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷനെ, പ്രാദേശിക തലത്തിൽ കൂടുതൽ ഭദ്രമാക്കുക, കൂടുതൽ വ്യക്തികളിലേക്കും പുതിയ മേഖലകളിലേക്കും വ്യാപിപ്പിക്കുക, സമഗ്ര ഇസ്‌ലാമിക വിദ്യാർത്ഥിനി പ്രസ്ഥാനം എന്ന നിലയിൽ സമൂഹത്തിൽ അടയാളപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കാസർഗോഡ് മുതൽ കൊച്ചി സിറ്റി വരെയുള്ള ജില്ലകളിൽ ജില്ലാ സമ്മേളനങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ‘ഇസ്‌ലാം:വിമോചനപോരാട്ടങ്ങളുടെ നിത്യപ്രചോദനം’ എന്ന പ്രമേയമുയർത്തി നടന്ന റാലിയിലും ഉജ്വലമായ പൊതുസമ്മേളനങ്ങളിലും ആയിരങ്ങളാണ് അണിനിരന്നത്. തെക്കൻ കേരളത്തിലെ ശേഷിക്കുന്ന ജില്ലകളെ അണിനിരത്തി തിരുവനന്തപുരം നഗരത്തിൽ മായ(??? മാത്രമായി എന്നാണോ) ദക്ഷിണ കേരള സമ്മേളനവും സംഘടിപ്പിക്കപ്പെട്ടു. രണ്ടായിരത്തഞ്ഞൂറോളം വിദ്യാർത്ഥിനി-യുവതികൾ അണിനിരണ ഈ സമ്മേളനം തെക്കൻ കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരുന്നു. സമ്മേളനങ്ങളും അനുബന്ധപരിപാടികളും സംഘടനയിലും സമൂഹത്തിലും വലിയ ചലനങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാം മുസ്‌ലിം സ്ത്രീക്ക് നൽകുന്ന അനന്യമായ സാധ്യതകളെയും അവസരങ്ങളെയും വിളിച്ചോതുന്നതായിരുന്നു ഓരോ സമ്മേളനവും. ആയിരക്കണക്കിന് വിദ്യാർത്ഥിനി-യുവതികൾ അണിനിരന്ന റാലികളുടെയും സമ്മേളനത്തിന്റെയും സംഘാടനം മികവുറ്റതും പഴുതടച്ചതുമായിരുന്നു. ‘ഇസ്‌ലാം:വിമോചനപോരാട്ടങ്ങളുടെ നിത്യപ്രചോദനം’ എന്ന സമ്മേളന പ്രമേയത്തെ കൃത്യമായി വിശദമാക്കുന്ന ഇസ്‌ലാമിന്റെ വ്യത്യസ്ത കാലഘട്ടങ്ങളിലെ അതുല്യമായ വിമോചനപ്പോരാട്ടങ്ങളുടെ സ്മരണകളും അവ നൽകുന്ന പാഠങ്ങളും പ്രകടനങ്ങളും സമ്മേളനങ്ങളിലും വിഷയമായി. ഫലസ്തീൻ പോരാട്ടം മുതൽ മലബാർ സമരവും ടിപ്പു സുൽത്താന്റെ പടയോട്ടവും വരെയും ഖിലാഫത്ത് മുതൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയും ജി.ഐ.ഒ-വിന്റെ ഇടപെടലുകൾ വരെയും ഇസ്‌ലാമോഫോബിയ മുതൽ വഖഫ് ബിൽ വരെയും അനവധി വിഷയങ്ങൾ സമ്മേളനങ്ങളിൽ ഉയർന്നു കേട്ടു. മുസ്‌ലിം സ്ത്രീയുടെ കർതൃത്വം നിഷേധിക്കുന്ന, അവരെപ്പറ്റി അസത്യം ചമയ്ക്കുന്ന ഇടത്-വലത് കേന്ദ്രങ്ങളോട് തങ്ങളെ ഇവിടെ കൃത്യമായി അടയാളപ്പെടുത്താൻ തങ്ങൾ പ്രാപ്തരാണ് എന്ന ആർജവമുള്ള മറുപടിയായിരുന്നു ഇത്തരം ഓരോ ഇടപെടലുകളും.

Muslim Women and the world Beaneath Academic Summit

പ്രവാചക കാലം മുതൽ ഇതുവരെയുള്ള മുസ്ലിം സ്ത്രീയുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകളെയും സംഭാവനകളെയും ചർച്ച ചെയ്തുകൊണ്ട് നടത്തിയ ത്രിദിന ഓൺലൈൻ അക്കാദമിക് സമ്മിറ്റ് ആണ് Muslim Women and the World Beneath പാശ്ചാത്യ ഫെമിനിസ്റ്റ് താരങ്ങളോടുള്ള മുസ്ലിം സ്ത്രീ നിലപാടുകളെ കുറിച്ചും സമൂഹത്തിൽ അരങ്ങേറി കൊണ്ടിരിക്കുന്ന മുസ്ലിം സ്വത്വത്തെ ഹനിക്കുന്ന ഇസ്ലാമോഫോബിക് അജണ്ടകളെക്കുറിച്ചും വിശദമായ സംവാദത്തിനാണ് സമ്മിറ്റ് വേദിയൊരുക്കിയത്.