ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച തിബ്’യാൻ പ്രസന്റേഷൻ മത്സരത്തിലെ വിജയികളെ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ പ്രഖ്യാപിച്ചു. ടി ഐ സി സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ സംസ്ഥാനത്തെ 13 ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾ പങ്കെടുത്തു. ‘ഖുർആനിന്റെ ദൈവികത ‘ മത്സരത്തിൽ ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ വിദ്യാർത്ഥിനി അമൽ സകരിയ ഒന്നാം സ്ഥാനം നേടി. ഉളിയിൽ ഐഡിയൽ അറബിക് കോളേജ് വിദ്യാർത്ഥിനി കെ ഫാത്തിമ റന, കൊപ്പം മർയം ഗേൾസ് കാമ്പസ് വിദ്യാർത്ഥിനി സയ്യിദത്ത് ഫാത്തിമ ഹിബ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പരിപാടിയോടനുബന്ധിച്ച്നടത്തിയ ഖുർആൻ എക്സിബിഷൻ ശ്രദ്ധേയമായി. ജി. ഐ. ഒ സംസ്ഥാന പ്രസിഡന്റ് കെ ഷിഫാന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിസ് വാന ഷിറിൻ, വൈസ് പ്രസിഡന്റ് ആശിഖ ഷിറിൻ, ജനറൽ കൺവീനർ സുഹാന അബ്ദുല്ലത്തീഫ്, ഡയറക്ടർ അഫ്റാ ശിഹാബ് എന്നിവർ സംസാരിച്ചു. സംസ്ഥാന നേതാക്കളായ ഹുസ്ന നസ്‌റിൻ, മുബഷിറ, ഫാത്തിമ നൗറീൻ, ഫാത്തിമ തസ്‌നീം, നഈമ, ലുലു മുജീബ് എന്നിവർ നേതൃത്വം നൽകി.
Author: Editor
തിബ്’യാൻ ’25 : അമൽ സകരിയ ഒന്നാമത്
തിരൂർ : ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ, കേരള സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച തിബ്’യാൻ പ്രസന്റേഷൻ മത്സരത്തിലെ വിജയികളെ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ പ്രഖ്യാപിച്ചു. ടി. ഐ. സി സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ സംസ്ഥാനത്തെ 13 ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾ പങ്കെടുത്തു. ‘ഖുർആനിന്റെ ദൈവികത ‘ മത്സരത്തിൽ ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ വിദ്യാർത്ഥിനി അമൽ സകരിയ ഒന്നാം സ്ഥാനം നേടി. ഉളിയിൽ ഐഡിയൽ അറബിക് കോളേജ് വിദ്യാർത്ഥിനി കെ ഫാത്തിമ റന, കൊപ്പം മർയം ഗേൾസ് കാമ്പസ് വിദ്യാർത്ഥിനി സയ്യിദത്ത് ഫാത്തിമ ഹിബ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഫലസ്തീൻ അനുകൂല പ്രകടനം; കണ്ണൂരിൽ ജി.ഐ.ഒ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്
കണ്ണൂർ: ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയതിന് കേസെടുത്ത് പൊലീസ്. കണ്ണൂർ മാടായിപ്പാറയിൽ പ്രകടനം നടത്തിയ ജിഐഒ (ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ) പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തിൽ സ്പർധ ഉണ്ടാക്കണമെന്ന ഉദേശത്തോടെയാണ് പ്രകടനം നടത്തിയതെന്ന് എഫ്ഐആറിൽ ആരോപണം. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. പ്രകടനം ചില സംഘടനയിൽ പെട്ട ആളുകൾക്ക് എതിർപ്പുള്ളതായി പൊലീസിന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എഫ്‌ഐആറിൽ പറയുന്നു. എന്നാൽ ഏത് സംഘടനയാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. കേരള ഹൈക്കോടതിയുടെ പാരിസ്ഥിതിക സംരക്ഷണം സംബന്ധിച്ച് ഉത്തരവുള്ള മാടായിപ്പാറയിൽ യാതൊരു അനുമതിയുമില്ലാതെയാണ് പ്രകടനം നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.
Shifana Binth Zubair Writes..
കഴിഞ്ഞ ദിവസം (സെപ്തംബർ 05 വെള്ളിയാഴ്ച) GIO വിന്റെ പ്രവർത്തകർ കണ്ണൂർ മാടായിപാറയിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിക്കെതിരെ കേരള പോലീസ് കേസെടുത്തിരിക്കുകയാണ്. മാടായിപ്പാറയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുകയോ ജനങ്ങൾക്ക് ദ്രോഹമുണ്ടാക്കുകയോ ചെയ്യാതെ നടത്തിയ ഒരു പ്രകടനത്തിനെതിരെ കേസെടുത്തതിന്റെ യുക്തിയും ന്യായവും മനസ്സിലാവുന്നില്ല. ഇസ്രായേൽ നടത്തുന്ന ക്രൂരമായ വംശഹത്യക്കെതിരെയും അധിനിവേശത്തിനെതിരെയും ലോകം മുഴുവൻ പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് കേരള പോലീസിന്റെ ഇത്തരമൊരു സമീപനം.RSS നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളെ മുഖമുദ്രയാക്കി കേരള പോലീസ് ഫലസ്തീൻ അനുകൂല പ്രകടനത്തിന് നേരെ പരാതി ലഭിക്കുമ്പോൾ തന്നെ കേസെടുക്കുന്നത് സംശയാസ്പദമാണ്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ലോകത്തെ മുഴുവൻ മനുഷ്യരും കേരളവും ഫലസ്തീനോടൊപ്പമാണ്. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനും ഫലസ്തീനിന്റെ കൂടെ തന്നെയാണ്.ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ തുടരുന്നതോടൊപ്പം ഇത്തരം കേസുകളെ നിയമപരമായി നേരിടാൻ തന്നെയാണ് ജി. ഐ. ഒവിന്റെ തീരുമാനം.
നുഖബ
പ്രസ്ഥാനത്തിലെ ഇളംതലമുറയുടെ ഇസ്‌ലാമിക – വൈജ്ഞാനിക വളർച്ച ലക്ഷ്യം വച്ച് എല്ലാ വർഷവും നടത്തിവരാറുള്ള ’നുഖബ’ സഹവാസകാമ്പ് 2025 സെപ്റ്റംബർ 3 മുതൽ 6 വരെ തീയതികളിലായി കണ്ണൂർ വിറാസ് കാമ്പസിൽ വച്ച് നടന്നു. സംസ്ഥാന വ്യാപകമായി നടത്തിയ എഴുത്തുപരീക്ഷ, ഇൻ്റർവ്യൂ എന്നിവയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥിനികൾ കാമ്പിൽ പങ്കെടുത്തു. ഇസ്‌ലാമിക പ്രസ്ഥാനത്തിൻറെ നേതൃത്വങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും വിദ്യാർത്ഥിനികളോട് സംവദിച്ചു. കലാകായിക മത്സരങ്ങൾ, ടീം പ്രസൻ്റേഷനുകൾ, പിക്നിക് തുടങ്ങിയവയും കാമ്പിൻ്റെ ആകർഷണങ്ങളായിരുന്നു.
ഹെറൈസൺ
2025 ജൂലൈ 10 മുതൽ 13 വരെ തീയതികളിൽ ജി സി സി രാഷ്ട്രങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ‘ഹെറൈസൺ’ കാമ്പ് സംഘടിപ്പിച്ചു. ഇസ്‌ലാമിക – സാമൂഹിക- സമകാലിക വിഷയങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡണ്ട് പി ടി പി സാജിദ, മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദ്, മക്തൂബ് മീഡിയ ഫൗണ്ടർ അസ്‌ലഹ് കയ്യാലകത്ത്, അൽ ജാമിയ അൽ ഇസ്‌ലാമിയ അസി. റെക്ടർ ഡോ.നഹാസ് മാള, പി റുക്സാന, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന സെക്രട്ടറി അഫീദ അഹ്‌മദ് തുടങ്ങി നിരവധി പ്രമുഖർ വിദ്യാർത്ഥിനികളോട് സംവദിച്ചു. വിവിധ ജി സി സി രാഷ്ട്രങ്ങളിൽ നിന്നായി 49 വിദ്യാർത്ഥിനികളാണ് കാമ്പിൽ പങ്കെടുത്തത്. വയനാട് ബാണാസുര മൗണ്ടൻ വ്യൂ റിസോർട്ടിലാണ് കാമ്പ് നടന്നത്.
സംസ്ഥാന നേതൃസംഗമം
2025-26 മീഖാത്തിലേക്ക് തിരഞ്ഞെടുത്ത ജില്ലാ സമിതിയംഗങ്ങൾ ഏരിയ സെക്രട്ടറിമാർ എന്നീ ഭാരവാഹികളുടെ നേതൃശേഷി വർദ്ധിപ്പിക്കുന്നതിനായി നേതൃപരിശീലന കാമ്പ് കോഴിക്കോട്, നെസ്റ്റ് പബ്ലിക്ക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. മെയ് 1 മുതൽ ആഗസ്ത് 31 വരെ നീണ്ടു നിൽക്കുന്ന സംഘടനാ ക്യാമ്പയിൻ وَٱعۡتَصِمُواْ بِحَبۡلِ ٱللَّهِ جَمِيعٗا ‘നേരിന്റെ പാത നാഥന്റെ പാശം ‘ പ്രഖ്യാപനം നടന്നു. സമാപന സെഷനിൽ മെയ് 1 മുതൽ ആഗസ്ത് 31 വരെ നീണ്ടു നിൽക്കുന്ന സംഘടനാ ക്യാമ്പയിൻ وَٱعۡتَصِمُواْ بِحَبۡلِ ٱللَّهِ جَمِيعٗا ‘നേരിന്റെ പാത നാഥന്റെ പാശം ‘ പ്രഖ്യാപനം നടന്നു. പ്രോഗ്രാം ജനറൽ കൺവീനർ റിസ്‌വാന ഷിറിന്റെ നന്ദിയോടെ സംസ്ഥാന നേതൃസംഗമത്തിനു തിരശീല വീണു.
DISCURSO MUSLIMAH
“Uphold Iman, Uplift Izzah” എന്ന മുദ്രാവാക്യമുയർത്തി 2023 ഡിസംബർ 25,26 തീയതികളിലായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ കാമ്പസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം വിദ്യാര്ഥിനികൾക്കായി പാലക്കാട്,പത്തിരിപ്പാല മൗണ്ട്സീന കാമ്പസിൽ ജി. ഐ. ഒ കേരള സംഘടിപ്പിച്ച സംസ്ഥാനതല ക്യാമ്പസ് കോൺഫറൻസാണ് Discurso Muslimah. വൈജ്ഞാനികവും ചലനാത്മകവുമായ രാഷ്ട്രീയ, ആത്മീയ, അക്കാദമിക ചർച്ചകളാൽ സമ്പന്നമായ Discurso Muslimah ദേശീയ ശ്രദ്ധ നേടി. രാജ്യത്തെ വിവിധ കാമ്പുസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന രണ്ടായിരത്തിലധികം വിദ്യാർത്ഥിനികൾ Discurso Muslimah-യിൽ പങ്കെടുത്തു. എട്ട് സ്റ്റേജുകളിലായി ഇരുപത്തിമൂന്നോളം സെഷനുകളിലൂടെ രാഷ്ട്രീയ, മാധ്യമ, കലാ, സാഹിത്യ, സാംസ്കാരിക, സാമൂഹിക, അക്കാദമിക, സേവന മേഖലകളിലെ പ്രകത്ഭർ വിദ്യാർത്ഥിനികളോട് സംവദിച്ചു.
ദക്ഷിണ കേരള സമ്മേളനം
ജി. ഐ. ഒ കേരളയുടെ ചരിത്രത്തിലെ മറ്റൊരു ഏട് ആയിരുന്നു 2024 നവംബർ 24 ന് തിരുവനന്തപുരം ജില്ലയിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട ദക്ഷിണകേരള സമ്മേളനവും അതോടനുബന്ധിച്ചു നടന്ന റാലിയും. ജി. ഐ. ഒ കേരളയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ 9 ജില്ലകളിൽ ജില്ലാ സമ്മേളനങ്ങൾ നടന്നപ്പോൾ ശേഷിക്കുന്ന കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിദ്യാർത്ഥിനി – യുവതികളെ അണിനിരത്തിക്കൊണ്ടാണ് ദക്ഷിണകേരള സമ്മേളനം നടന്നത്. ഉത്തര – മധ്യ കേരളത്തെ അപേക്ഷിച്ച് മുസ്ലിം സാന്നിധ്യം കുറവുള്ള മേഖലയാണെങ്കിലും കേരളത്തിന്റെ ചരിത്രത്തിൽ, പ്രത്യേകിച്ച് വ്യത്യസ്ത കാലഘട്ടങ്ങളിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും കേരളത്തിലെ ഭൗതികപരവും വിദ്യാഭ്യാസപരവുമായ സമരങ്ങളിലും ഇടപെടലുകളിലും അനിഷേധ്യമായ പങ്കുവഹിച്ച സമൂഹമാണ് തെക്കൻ കേരളത്തിലെ മുസ്ലിം ജനത. അതിനാൽത്തന്നെ ‘ഇസ്‌ലാം : വിമോചന പോരാട്ടങ്ങളുടെ നിത്യപ്രചോദനം‘ എന്ന തലക്കെട്ടിൽ തെക്കൻ കേരളത്തിൽ സംഘടിപ്പിക്കപ്പെട്ട വിദ്യാർത്ഥിനി –യുവതി സമ്മേളനത്തിന് പ്രാധാന്യമേറെയായിരുന്നു. തിരുവനന്തപുരം നഗരവീഥിയിൽ പ്രൗഢമായി നടന്ന റാലിയിൽ വിവിധ ജില്ലകളിൽ നിന്നായി എത്തിയ രണ്ടായിരത്തോളം വിദ്യാർത്ഥിനികൾ അണിനിരന്നു. ഇസ്‌ലാമിക പ്രധിനിധാനത്തിലുള്ള ആത്മാഭിമാനം വിളിച്ചോതുന്ന, മുസ്ലിം സ്ത്രീ മുന്നേറ്റങ്ങൾക്ക് പ്രചോദനം നൽകുന്ന മുദ്രാവാക്യങ്ങൾ റാലിയിൽ ഉയർന്നു. പലസ്തീൻ വിമോചനപോരാട്ടങ്ങളും ഇന്ത്യൻ ഫാസിസത്തോടുള്ള മുസ്ലിം ജനതയുടെ ചെറുത്തുനിൽപ്പും നവ ലിബറൽ ആശയങ്ങളോടുള്ള വിയോജിപ്പും ഇസ്ലാമോഫോബിയക്കെതിരായ സന്ദേശവും മുസ്ലിം ചരിത്രവും റാലിയിലെ വിവിധ പ്ലോട്ടുകളിൽ സജ്ജീകരിക്കപ്പെട്ടിരുന്നു. റാലിക്ക് ശേഷം പുത്തിരിക്കണ്ടം മൈതാനത്ത് നടന്ന സമ്മേളനത്തിലും ആയിരങ്ങൾ പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്‌മാൻ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിച്ചു. അഡ്വ. ഹാരിസ് ബീരാൻ എം.പി, യു. കെ ആസ്ഥാനമായുള്ള സന്നദ്ധസംഘടന ഫ്രണ്ട്സ് ഓഫ് അൽ അഖ്‌സ സ്ഥാപകൻ ഡോ. ഇസ്മായിൽ പട്ടേൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നിസ, സോളിഡാരിറ്റി യൂത്ത് മൂവേമെന്റ് കേരള പ്രസിഡന്റ് സി.ടി. ഷുഹൈബ് , നാഷണൽ ഫെഡറേഷൻ ഓഫ് ജി. ഐ. ഒ ജനറൽ സെക്രട്ടറി സമർ അലി, ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ് സാജിത പി.ടി.പി, സ്റ്റുഡന്റസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ എന്നിവരും വിദ്യാർത്ഥിനികളെ അഭിസംബോധന ചെയ്തു. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിന്റെ വിമോചന സന്ദേശം, ഇന്ത്യയുടെ വർത്തമാനകാലം, മുസ്ലിം സ്ത്രീയുടെ ചരിത്രം–വർത്തമാനം, ജി. ഐ. ഒ കർമപഥത്തിലെ 40 വർഷങ്ങൾ, പലസ്തീൻ വിമോചന പോരാട്ടം തുടങ്ങിയ വിഷയങ്ങൾ പ്രഭാഷണങ്ങളിൽ കടന്നുവന്നു. സമ്മേളന പത്രിക പ്രകാശനം, ജി. ഐ. ഒ കർമപഥത്തിലെ 40 വർഷങ്ങൾ – സോങ് റിലീസ്, പലസ്തീൻ ഐക്യദാർഢ്യം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ജി. ഐ. ഒ വിന്റെ നാൾവഴികൾ വിളിച്ചോതുന്ന സ്റ്റാളുകളും, മുസ്ലിം സ്ത്രീയുടെ വീരഗാഥകൾ പ്രതിഫലിക്കുന്ന അതിമനോഹരമായ ആര്ട്ട് വർക്കുകളും സമ്മേളന നഗരിയുടെ ആകർഷണങ്ങളായിരുന്നു.