ഡോ. റാനിയ അവാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയുന്നു

"എന്റെ പേര് റാനിയ അവാദ് നിങ്ങളുടെ ഈ വലിയ ഉദ്യമം ആഘോഷിക്കുവാന്‍ സന്നിഹിതയായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഇന്ത്യയില്‍ നിങ്ങളുടെ സ്‌റ്റേറ്റില്‍ പെണ്‍കുട്ടികളുടെ ഒരു കൂട്ടായ്മ ചേരുകയും ഖുര്‍ആന്‍ പാരായണം ചെയ്യുവാനും പഠിക്കുവാനും നടത്തിയ ഈ ഉദ്യമത്തില്‍ ഒരു പാടു പെണ്‍കുട്ടികള്‍ പങ്കെടുത്തു എന്നറിയുന്നതില്‍ അഭിമാനം കൊള്ളുന്നു. എന്നെക്കുറിച്ചും എന്റെ ദീനി പഠനത്തിനെകുറിച്ചും പറയുവാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ എന്റെ ചില അധ്യാപകരെ കുറിച്ചും എന്നെകുറിച്ചും പറയാം. മതപഠനവഴിയില്‍ എന്റെ ക്രെഡിറ്റ് അവര്‍ക്കുകൂടിയുള്ളതാണ്.

പണ്ഡിതരല്ലെങ്കിലും ഇസ്‌ലാമിനെയും റസൂല്‍ (സ)യെയും ഇഷ്ടത്തോടെ അനുസരിച്ച ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. ഡോക്ടറായ ബാപ്പ അദ്ദേഹത്തിന്റെ പഠനകാലത്ത് അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ പോവണമെന്നാഗ്രഹിച്ചിരുന്നു. ഈജിപ്ഷ്യനായ ആയ അദ്ദേഹത്തിന് ചില കാരണങ്ങളാല്‍ ആ ഭാഗ്യം ഉണ്ടായില്ല. അന്നദ്ദേഹം എടുത്ത ഒരു പ്രതിജ്ഞയുണ്ട്. എനിക്ക് മക്കളുണ്ടാവുകയാണെങ്കില്‍, അവര്‍ക്കാര്‍ക്കെങ്കിലും ദീനില്‍ ഉന്നത പഠനാവസരം കിട്ടിയാല്‍ ഞാന്‍ ഒരു കാരണശാലും തടയുകയില്ല. അവര്‍ക്കുവേണ്ട സൗകര്യം ചെയ്യുകയും ചെയ്യും. പിന്നീട് അമേരിക്കയിലെത്തിയ മാതാപിതാക്കള്‍ കുട്ടികളെ ഇസ്‌ലാമികമായി വളര്‍ത്താന്‍ എല്ലാ പാശ്ചാത്യ സ്വാധീനമുള്ള സമൂഹത്തില്‍ അവര്‍ വളരെ പ്രയാസപ്പെട്ടു. ഇസ്‌ലാം പ്രാവര്‍ത്തികമാക്കുന്ന, പ്രവാചകനെ സ്‌നേഹിക്കുകയും ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കുന്ന അവര്‍ കുട്ടികളെ വാരാന്ത്യ മദ്രസകളിലും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളിലും പങ്കെടുപ്പിച്ചു.

സിറിയയിലേക്കു പോയ ഞാന്‍, അവിടെ പല പണ്ഡിതന്മാരെയും പ്രഗത്ഭ അധ്യാപകരെയും കണ്ടു. അവരില്‍ ചിലരുടെ കീഴില്‍ പഠനം നടത്തുവാന്‍ എനിക്കവസരം കിട്ടി. വളരെ വ്യത്യസ്തമായിരുന്നു അവിടെ. ഒരുപാട് ഹാഫിളകള്‍, ഹദീസ് പഠിതാക്കളും അദ്ധ്യാപികകളും, എത്ര തഫസീര്‍ ഫിഖ്ഹ് പണ്ഡിതകള്‍..... പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നവര്‍. ഇതെല്ലാം എന്നെ വളരെ അത്ഭുതപ്പെടുത്തി. ഞാന്‍ സിറിയയുമായി ഇഷ്ടത്തിലായി ഞാന്‍ എത്തിയ ആദ്യമാസം തന്നെ എന്നാല്‍ മറ്റുള്ള മാതാപിതാക്കളെ പോലെ തന്നെ എന്റെ മാതാപിതാക്കളും എന്റെ ഭാവിയെക്കുറിച്ചാശങ്കപ്പെട്ടു. വിദ്യാഭ്യാസ പാരമ്പര്യമുള്ള അവര്‍, കുട്ടികളെ മെഡിസിനോ എഞ്ചിനിയറിങിനോ അയക്കണം എന്ന അന്നത്തെ ചടങ്ങുപ്രകാരം മെഡിസിന്‍ പഠിക്കുവാന്‍ എന്നോടാവശ്യപ്പെട്ടു. ആശയകുഴപ്പത്തിലായ ഞാന്‍ എന്റെ ദീനി അദ്ധ്യാപകരോട് ചോദിച്ചു. എന്തു കൊണ്ട് രണ്ടും പഠിച്ചുകൂടെന്ന അവരുടെ എന്നെ ആശ്ചര്യപ്പെടുത്തി. ഇസ്‌ലാമിക ചരിത്രത്തിലെ എല്ലാ പണ്ഡിതന്മാരും ഒന്നിലധികം വിഷയം പഠിച്ചിരുന്നു. തഫ്‌സിര്‍,ഫിഖ്ഹ്, ഹദീസ്, സീറ എന്നിവയില്‍ വിലമതിക്കാത്ത ഗ്രന്ഥങ്ങള്‍ എഴുതിയവര്‍ തന്നെയാണ് തത്വചിന്തയിലും, മെഡിസിനിലും, മറ്റാധുനിക ശാസ്ത്രവിഭാഗങ്ങളിലും ഗ്രന്ഥങ്ങള്‍ രചിച്ചത്. അവരായിരുന്നു യഥാര്‍ഥ പണ്ഡിതന്മാര്‍ എന്നെന്റെ അദ്ധ്യാപകര്‍ എന്നെ ഓര്‍മ്മപ്പെടുത്തി.

അവ രണ്ടും തിരഞ്ഞെടുത്ത് മുന്നോട്ട് പോകുന്നതില്‍ ഏറെ സഹായകമായത് എന്റെ അദ്ധ്യാപകരുടെ മാതൃകതന്നെയായിരുന്നു. തുടരെയുള്ള പഠന പരിശ്രമങ്ങളും അമേരിക്കയിലേക്കും സിറിയയിലേക്കുമുള്ള യാത്രകളും എന്നെ ഡോക്ടറും അദ്ധ്യാപികയുമാക്കി, ഇസ്‌ലാമിക പണ്ഡിതയുമാക്കി. ഇപ്പോള്‍, വലുതാവുന്നതിനനുസരിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു വലിയ സ്ത്രീ സമൂഹത്തെ തന്നെ ഞാന്‍ കാണുന്നുണ്ട്. ഖുര്‍ആനിലും, ഹദീഥിലും മറ്റു ഇസ്‌ലാമിക ശാസ്ത്രശാഖകളിലും പ്രാഗത്ഭ്യം തെളിയിച്ചവരുമുണ്ട്. ഇവരാണ് എന്റെ പ്രേരണക്കും പ്രചോദനത്തിനും കാരണം. അന്‍സ സമര്‍ അല്‍അശ്ശ എന്ന ഒരി സ്ത്രീ പ്രതിദാസമുണ്ട് സ്ത്രീ വിദ്യാഭ്യാസത്തില്‍ പിന്നോക്കമായിരുന്ന ദമാസ്‌ക്കസില്‍ നിന്ന് അവര്‍ ജീവശാസ്ത്രത്തില്‍ ഡിഗ്രി ചെയ്തു. ഖുര്‍ആന്‍ പഠിക്കുവാനും മനപാഠമാക്കുവാനും ഒരുമിച്ചു കൂടിയ സ്ത്രീകളുടെ സംഘത്തില്‍ അവരുമുണ്ടായിരുന്നു. സെര്‍ട്ടിഫിക്കേഷനു വേണ്ടി ഖുര്‍ആന്‍ പാായണം ചെയ്ത ആദ്യ വനിതയാണവര്‍. ഹാഫിള ആയതിനുശേഷം അവര്‍ പത്ത് ഖുര്‍ആന്‍ പാരായണ രീതികളിലും പാണ്ഡിത്യം നേടുകയും അവയില്‍ വിലമതിക്കുന്ന ഒരു പുസ്തകം രചിക്കുകയും ചെയ്തു. ഇപ്പോഴവര്‍ ഹാഫിള, മുഖറിഅ, ജാമിഅ എന്നീ പദവികളില്‍ എത്തുകയും പുരുഷന്മാരെ പോലും പിന്നിലാക്കുകയും ചെയ്തിരിക്കുന്നു.ഇവര്‍ ഒരു സംഘട്ടില്‍ ഒന്നു മാത്രമാണ്. ദമാസ്‌കസില്‍ ഒരു സംഘം സ്ത്രീ പണ്ഡിതകള്‍ ഇനിയുമുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് എന്റെ കാഴ്ച്ചപ്പാടുതന്നെ മാറ്റിയത് അവരാണ്. ഒരിക്കല്‍ ഞാന്‍ പണ്ഡിതകള്‍ക്കൊപ്പം ഇരിക്കുകയായിരുന്നു. ഇവരാണ് ഞാന്‍ ശൈഖ് മുഹ് യുദ്ദീന്‍ കുര്‍ദിയുടെ അടുക്കലേക്ക് പോകാന്‍ യോഗ്യയാണോ എന്ന് നോക്കുന്നത്.മാസങ്ങളോളമുള്ള പരിശ്രമങ്ങള്‍ക്ക് ശേഷവും അവരുടെ മുന്നില്‍ ഞാന്‍ പ്രയായപ്പെട്ടു. പാരായണം ചെയ്യാന്‍ കഴിഞ്ഞതുമില്ല. അവര്‍ എനിക്ക് ആശ്വസിക്കാനായി ഇടവേള എടുത്തു. ആ സമയത്ത് എനിക്കു വേണ്ടി അവരുടെ കഥ വിശദീകരിച്ചു തന്നു. സ്ത്രീ പക്ഷ വാദത്തിന്റെ അലകള്‍ ദമസ്‌കസിനെ പൊതിഞ്ഞ കാലത്തായിരുന്നു എന്റെ വളര്‍ച്ച. കോളേജ് വിദ്യാര്‍ഥിയായിരിക്കെ ഫെമിനിസ്റ്റ് ചിന്താഗതിയുമായി സ്ത്രീ അവകാശത്തിനും അവസരത്തിനും വേണ്ടി വാദിച്ചു. പുരുഷനന്മാരുമായി സമമാവുന്നതിനുവേണ്ടി പ്രയത്‌നിക്കുമെന്ന് ഉറപ്പിച്ചു.

യഥാര്‍ഥത്തില്‍ ഞാന്‍ കോളേജില്‍ പോയിരുന്നതുപോലും അതിന്റെ ഭാഗമായിരുന്നു. അങ്ങനെ ആ സര്‍വകലാശാലയില്‍ ഗണിതവിഭാഗത്തിലെ ഏകവനിതാംഗമായി അന്ന് ഒരു പെണ്ണും ചെയ്യാത്തതായിരുന്നു അത്. അവര്‍ തുടര്‍ന്ന് ചോദിച്ചു: അന്ന് എങ്ങനെയാണ് വസ്ത്രം ധരിച്ചിരുന്നതെന്ന് അറിയുമോ? മിനി സക്ര്‍ട്ട് ആയിരുന്നു എന്റെ വസ്ത്രം. ശക്തയായ ഫെമിനിസ്റ്റായി തുടരുന്ന സമയത്ത് ഒരിക്കല്‍ ഒരു യുവ വിദ്യാര്‍ഥിനി എന്നെ സമീപിക്കുകയും വനിതാ പ്രാമീറ്റിംങിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവര്‍ പൂര്‍ണമായും ഹിജാബിലായിരുന്നു' ഞാന്‍ എല്ലാം സ്ത്രീകളെയും വീക്ഷിച്ചു. ഹിജാബിനികളായ സ്ത്രീകള്‍ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. ഞാന്‍ കോളേജിനെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും സംസാരിച്ചപ്പോള്‍ മറ്റു സ്ത്രീകള്‍ ഇസ്‌ലാമിനെക്കുറിച്ചും നബി(സ)കുറിച്ചും പറഞ്ഞു. ഇതെനിക്കാദ്യാനുഭവമായിരുന്നു. ഞാന്‍ അവരെ ശ്രവിക്കാന്‍ തുടങ്ങി. ആ ദീനും, ഹിജാബില്ലാത്ത അവരില്‍ നിന്നു വ്യത്യസ്തയായി മിനി സ്‌കര്‍ട്ട് ധരിച്ച തന്നെ ഒരു തരത്തിലും വിചാരണ ചെയ്യാന്‍ നില്‍കാതെയുള്ള പെരുമാറ്റവും എന്റെ മനസ്സിനെ തൊട്ടു. എന്റെ ഹൃദയം ഇസ്‌ലാമിനുവേണ്ടി തുറക്കപ്പെട്ടു''. എന്നാല്‍, ഇന്ന് ഖുര്‍ആനും ഹദീഥും പഠിക്കുന്ന നമ്മില്‍പലരും നമ്മുടെ സംഘത്തിലെ ഒരു സ്ത്രീ ഇതുപോലെ വസ്ത്രം ധരിച്ചാല്‍ ആ നിമിഷം നാം അവരെ ആക്രോഷത്താലും ഉപദേശ നിര്‍ദേശങ്ങളാലും പൊതിയും. പക്ഷേ, ആ സ്ത്രീകള്‍ അവരെ സ്വീകരിക്കുകയും അവരുടെ ഹൃദയം ഇസ്‌ലാമിനെ സ്വീകരിക്കുകയും ചെയ്തു. അവിടെ സന്നിഹിതരായിരുന്ന ഒരു സ്ത്രീക്കും അറിയുകയുണ്ടാവില്ല, ഇവര്‍ ഒരു നാള്‍ ഖുര്‍ആന്‍ പണ്ഡിതയും, ഹാഫിളും മുഖറിഅ യും മറ്റുമാവുമെന്ന്.

ഇതെന്താണ് പഠിപ്പിക്കുന്നത് അല്‍ ഇസ്‌ലാം എന്ന നമ്മുടെ ദീന്‍ നമുക്ക് മാത്രമുള്ളതല്ല. അതിനവകാശികള്‍ എല്ലാവരുമാണ്. ഒരു നാള്‍ നമ്മില്‍ നിന്നും നമ്മുടെ സംസ്‌കാരത്തില്‍ നിന്നും വളരെ അകന്നു. നിന്നവര്‍ പിന്നീട് നമ്മളേക്കാളും നല്ലവരും നമ്മുടെ അദ്ധ്യാപകര്‍ പോലുമാവാം. ഞാന്‍ ഇവിടെ പറഞ്ഞ എല്ലാ അധ്യാപകരും ദുന്‍യവിയായ മേഖലകളില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവരും അതേസമയം ഇസ്‌ലാമിക ശാസ്ത്രങ്ങളില്‍ പണ്ഡിതകളുമായിരുന്നു. അവര്‍ വിവാഹം കഴിക്കുകയും, ഭാര്യയായും, മാതാവായും, മുന്നോട്ടു പോവുന്നു. ആക്തമീയത മാത്രം ലക്ഷ്യമാക്കി സന്യസിക്കുകയും ജനങ്ങള്‍ക്ക് ഉപകാരമില്ലാതെ പോവുകയും ചെയ്യുന്നതും, ദീനിനെ മാറ്റിനിര്‍ത്തി ഈ ലോകത്ത് പഠനനേട്ടങ്ങള്‍ കൊയ്യുന്നതും നല്ലതല്ല. മുസ്‌ലിം സ്ത്രീ അവളുടെ ദീനിനേയും ദുന്‍യാിനേയും ഒരുമിച്ചുകൊണ്ടുവരുന്നവളാകുന്നു. ഒരിക്കലും ഒന്നും മറ്റൊന്നിന്റെ വിലയില്‍ നിലനില്‍ക്കുന്നില്ല.

എനിക്കു പറയാനുള്ളത് ഈ കാലഘട്ടം എന്നത്, അതിരുകളും പരിമിതികളും ഉയര്‍ത്തപ്പെട്ട കാലഘട്ടമാണ്. അവസരങ്ങള്‍ അനവധിയുണ്ട്; നോക്കുക, ഒരു ഈജിപ്ഷ്യയായ ഞാന്‍ നിങ്ങളോട് അമേരിക്കയില്‍ നിന്നും സംസാരിക്കുന്നു.സാങ്കേതിക വിദ്യ എല്ലാം എളുപ്പമാക്കിയിരിക്കുന്നു.

നിങ്ങള്‍ നിങ്ങളുടെ ഭൗതികപഠനും ദീനി പഠനവും തുടരുക. അതില്‍ മുന്നേറുക. ഈ ചെറിയ ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാടുണ്ട്. ഞങ്ങളുടെ ഫൗണ്ടേഷനെക്കുറിച്ച് ഞാന്‍ പറയാം. അത് ഒരു പഠന സഹായിയാണ്. വീഡിയോകളും ലേഖനങ്ങളും നിങ്ങള്‍ക്കതില്‍ ലഭിക്കും. ഹാദി റഹ്മ ഫൗണ്ടേഷന്‍. (Had.Rahma) www.hadirahmafoundation.com

അദ്ധ്യാപകര്‍ എനിക്ക് പ്രചോദനമായപോലെ നിങ്ങള്‍ക്കും പ്രചോദമാവുമെന്ന് കരുതുന്നു. നിങ്ങള്‍ പരസ്പരവും ഇതര സമൂഹത്തിനുവേണ്ടിയും പ്രാര്‍ഥിക്കുക. എനിക്ക് ഒരു മകളുണ്ട്. അവളുടെ പേര് സുമയ്യ. ഹാഫിളാവാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണവള്‍. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആ അവസരം ഉണ്ടാവട്ടെ എന്നും ആശംസിക്കുന്നു."