പാരായണത്തിന്റെ രാഗസുധ തീര്‍ത്ത് 'തര്‍തീല്‍ - 2014'

കണ്ണൂര്‍: ജി.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം (തര്‍തീല്‍- 2014) സമാപിച്ചു. വിശ്വപ്രശസ്തയായ ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതയും ഖുര്‍ആന്‍ തജ്‌വീദ് ശാസ്ത്രജ്ഞയുമായ ഡോ. റാനിയ അവാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോര്‍ജ്‌വാഷിംങ്ടണ്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള സൈത്തുന കോളേജിലെ കര്‍മശാസ്ത്ര ഡീന്‍ ആയ റാനിയഅവാദ് സ്ത്രീകളുടെ മാനസീകാരോഗ്യ വൈദ്യശാസ്ത്ര മേഖലയില്‍ സ്വന്തമായ സേവന സംരംഭം പടുത്തുയര്‍ത്തിയ മഹിളകൂടിയാണ്. മെഗാഫൈനലില്‍ മറിയം റൈഹാന്‍ (മലപ്പുറം) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹനാന്‍ സഈദ് (കാസര്‍ഗോഡ്) രണ്ടാം സ്ഥാനവും മുഹ്‌സിന ഗഫൂര്‍(കോഴിക്കോട്) മൂന്നാം സ്ഥാനവും നേടി. മെഗാഫൈനല്‍ വിജയികളെ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നാണ് പ്രഖ്യാപിച്ചത്.
Read More

വീഡിയോ