Contact GIO
Phone: +1 800 559 6580
E-mail: [email protected]
ഹിറാ സെന്റര്‍ മാവൂര്‍ റോഡ്,
കോഴിക്കോട് 4, പി.ബി നം.883
വേറിട്ട മാതൃക തീര്‍ത്ത് ' തര്‍ത്തീല്‍ '12
പതിനഞ്ച് വയസ്സിനും മുപ്പത് വയസ്സിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായി ഗേള്‍സ് ഇസ് ലാമിക് ഓര്ഗനൈസേഷന് (ജി. ഐ.ഒ) സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മല്‍സരമായിരുന്നു 'തര്‍ത്തീല്‍'12.
കേരളീയ ചരിത്രത്തില്‍ ,ഒരു പക്ഷെ ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള ഖുര്‍ആന്‍ പാരായണ മല്‍സരം സംഘടിപ്പിക്കപ്പെട്ടത്.പ്രാദേശിക തലങ്ങളില്‍ നിന്നായി 3000-ത്തോളം പേര് പങ്കെടുത്ത പരിപാടിയുടെ മെഗാഫൈനലില്‍ 10 പേരാണ് മാറ്റുരച്ചത്. നുഹാ അബ്ദുര്‍റഹീം, വി ഐ സുമയ്യ(എറണാകുളം) , റഫീന അബ്ദുല്‍ ഖാദര്‍(കണ്ണൂര്‍) എന്നിവര്‍ വിജയികള്‍ക്കുള്ള 25000, 15000, 10000 എന്നീ കാഷ് പ്രൈസിന് അര്‍ഹരായി.