മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കോഴിക്കോട്: ഹാദിയയുടെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണമെന്ന് ആവശ്യപെട്ട് ജി.ഐ.ഒ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി .ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് ആവശ്യപ്പെട്ടു. ജി.ഐ.ഒ വൈസ് പ്രസിഡന്റ് ഹാജറ, രിസാന.ഒ , എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. ഹാദിയയുടെ നീതിക്ക് വേണ്ടിയുള്ള ജനകീയ ഒപ്പു ശേഖരണത്തില്‍ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തോളം പേര്‍ ഒപ്പുവെച്ചു.

 

Share:
Leave a Comment