പെട്ടിപ്പാലം പോലീസ്‌ മര്‍ദനം പ്രതിഷേധാര്‍ഹം

ജീവിക്കാനുള്ള സമരത്തില്‍ ഏര്‍പ്പെട്ട സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സമര പോരാളികളെ ക്രൂരമായി മര്‍ദിച്ച പോലീസ്‌ നടപടി ഏറെ പ്രതിഷേധാര്‍ഹമാണെന്ന്‌ ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.റുക്‌സാന അറിയിച്ചു. പോലീസ്‌ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സ്‌ത്രീകളെ സന്ദര്‍ശിക്കവേയാണ്‌ അവര്‍ ഇക്കാര്യം അറിയിച്ചത്‌.
അതിജീവനത്തിനായുള്ള സാധാരണക്കാരുടെ സമരങ്ങളെ അടിച്ചമര്‍ത്തുകയും അവരെ തീവ്രവാദികളും അക്രമികളുമായ്‌ മുദ്രകുത്തുകയും ചെയ്യുന്നതു മൂലം സഗരസഭ സ്വയം അപഹാസ്യമാവുകയാണ്‌ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജി.ഐ.ഒ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കദീജ എം, ജില്ലാ പ്രസിഡന്റ്‌ ജംഷീറ ടി.കെ, ജി.ഐ.ഒ ജില്ലാ സമിതിയംഗങ്ങള്‍ എന്നിവരും പരിക്കേറ്റവരെ സന്ദര്‍ശനത്തില്‍ പങ്കുകൊണ്ടു.
 
Share:
Leave a Comment