കോഴിക്കോട്: ഡല്‍ഹിയില്‍ , ഓടുന്ന ബസില്‍ പെണ്‍കുട്ടിക്ക് നേരെയുണ്ടായ അക്രമംഅങ്ങേയറ്റം ക്രൂരവും മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ജി.ഐ.ഒ സെക്രട്ടറിയേറ്റ്. സ്‌ത്രീ സമൂഹം രാജ്യത്ത് എത്രമാത്രം അരക്ഷിതമാണെന്നതിന്റെ തെളിവാണ് പ്രസ്‌തുത സംഭവം. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ നീതിയെയും നിയമത്തെയുമാണ് പ്രതിക്കൂട്ടിലാക്കുന്നത്. കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷ നല്‍കുക എന്നതാണ് നീതി ന്യായ സംവിധാനത്തിലെ മര്‍മ്മ പ്രധാന കാര്യം എന്ന സുപ്രീം കോടതിയുടെ നിരീക്ഷണമാണ് യഥാര്‍ഥത്തില്‍ സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നടപ്പിലാവേണ്ടത്. ഡല്‍ഹി കൂട്ടമാനഭംഗത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ നല്‍കുകയും ചെയ്യണമെന്ന് സെക്രട്ടറിയേറ്റ് കൂട്ടിച്ചേര്‍ത്തു.
Leave a Comment