കോഴിക്കോട്: കൂട്ടമാനഭംഗത്തിനിരയായ ഇന്ത്യന്‍ യുവതിയുടെ ദാരുണമരണം ഇന്ത്യക്കേറ്റ കനത്ത അപമാനമാണെന്നും സര്‍ക്കാറും പൊതുസമൂഹവും ഈ അപരാധത്തിലെ കൂട്ടുപ്രതികളാണെന്നും ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരള. കേസിലെ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. കണ്ണില്‍ പൊടിയിടുന്ന പ്രസ്‌താവനകള്‍ക്കും നടപടികള്‍ക്കും അപ്പുറം ക്രിയാത്മകമായ കാല്‍വെപ്പാണ് ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതെന്നും ജി.ഐ.ഒ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
Leave a Comment