ഇന്‍ക്വസ്റ്റ് 17 ജില്ലാ തലമത്സരം സംഘടിപ്പിച്ചു

പാലക്കാട്: ജി.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ വായനാദിനത്തോടനുബന്ധിച്ച് നടക്കുന്ന ഇന്‍ക്വസ്റ്റ് ക്വിസിന്റെ ജില്ലാതല ഫൈനലില്‍ 7 ഹൈസ്‌കൂളും 4 ഹയര്‍ സെക്കന്ററി ടീമുകളും മത്സരിച്ചു. എച്ച്എസില്‍ ജി.ഒ.എച്ച്.എസ് എടത്തനാട്ടുകര, പറളി എച്ച്.എസ്, കേരളശേരി എച്ച് എസ് എീ ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തിനര്‍ഹരായി. ഹയര്‍ സെക്കണ്ടറിയില്‍ ജി.എച്ച്.എസ് ആലത്തൂര്‍, ജി.എച്ച്.എസ് എരിമയൂര്‍, പാലക്കാട് ഇസ്ലാമിയ കോളജ് ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തിനര്‍ഹരയി. വിക്ടോറിയ കോളജ് മുന്‍ മലയാളധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രൊഫ: മുരളി, അബൂബക്കര്‍ ബിന്യാമിന്‍, മുബഷിര്‍ ശര്‍ഖി, ഫാസില്‍ മജീദ് എിവര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. തുടര്‍ന്ന് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു. പ്രശസ്ത നാടക സാംസ്‌കാരിക പ്രവര്‍ത്തകന്‍ രവി തൈക്കാട് മുഖ്യാതിത്ഥിയായിരുന്നു. ജമാഅത്തെ ഇസ്്‌ലാമി ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഹകീം നദ്‌വി, ജമാഅത്തെ ഇസ്്‌ലാമി വനിതാവിഭാഗം വൈസ് പ്രസിഡന്റ് ഹബീബ മൂസ, മാധ്യമം അഡ്മിനിസ്‌ട്രേറ്റീവ് ജനറല്‍ മാനേജര്‍ കളത്തില്‍ ഫാറൂഖ്, സോളിഡാരിറ്റി മുന്‍ ജില്ല പ്രസിഡന്റ് എം.സുലൈമാന്‍ എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു. ജി.ഐ.ഒ ജില്ല പ്രസിഡന്റ് മുഫീദ, സെക്രട്ടറി സുമയ്യ, ജില്ലാ സമിതിയംഗങ്ങളായ റഷാന, ഫസീല, അമീറ, ഷാഹിന്‍, ഷാഹിദ, റൈഹാനത്ത്, സാബിറ, ജന്‍ഷീന, ശമീല, സാലിമ, റഫീഅ, ഫിദ എന്നിവര്‍ നേതൃത്വം നല്‍കി

 

Share: