
കോട്ടയം: ജി.ഐ.ഒ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ട അല്‍മനാര്‍ സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രോട്ടീന്‍ '17 സംഘടിപ്പിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്യാമ്പസ് ദഅ് വത്ത്, ഹുബ്ബുള്ളാ, ഖുര്‍ആന്‍ ജീവിതത്തിന്റെ വഴികാട്ടി, പ്രവാചകനിലൂടെ, സ്ത്രീ സുരക്ഷ, വിശ്വാസവും സ്വഭാവ ഗുണങ്ങളും, കരിയര്‍ ഗൈഡന്‍സ്, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ മുഹമ്മദ് ബിലാല്‍, അര്‍ഷദ് പി അഷ്‌റഫ്, ടി.കെ സെയ്തുമുഹമ്മദ്, പി.എസ് അഷ്‌റഫ്, അഡ്വ അനീഷ റിഥിന്‍, എം.എം ഷാജി ആലപ്ര, ആസിം മുഹമ്മദ്, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ജുസൈന എന്നിവര്‍ ക്ലാസെടുത്തു. ക്യാമ്പിന്റെ ഭാഗമായി കരുണ അഭയകേന്ദ്രം സന്ദര്‍ശിച്ചു. കലാ കായിക മത്സരങ്ങള്‍, മെമ്മറി ടെസ്റ്റ്, ക്വിസ് പ്രോഗ്രാം, തുടങ്ങി വിവിധ മത്സരങ്ങള്‍ നടന്നു. സമാപനവും സമ്മാനദാനവും ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എ.എം.എ സമദ് നിര്‍വ്വഹിച്ചു ക്യാമ്പില്‍ 100 വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു.