
ജി.ഐ.ഒ ജില്ലാസമിതിയുടെ നേതൃത്വത്തില്‍ വണ്ടൂര്‍ ഇസ്്‌ലാമിക കോളേജില്‍ഹയര്‍സെക്കന്ററി മീറ്റ് സംഘടിപ്പിച്ചു. ഗ്രീന്‍പാലിയേറ്റീവ് ചെയര്‍മാനും പ്രമുഖ കലാകാരനുമായ ജസ്ഫര്‍ കോ'ക്കു് ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്്‌ലാമി വനിതാജില്ല പ്രസിഡന്റ് ടി.കെ ജമീല , ഏരിയ പ്രസിഡന്റ് ശറഫുന്നീസ, ഇസ്്‌ലാമിയ കോളേജ് അധ്യാപകന്‍ നജ്്മുദ്ദീന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജി.ഐഒ ജില്ലാ പ്രസിഡന്റ് ശനാനീറ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി സുമയ്യ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ നാഫില ഖുര്‍ആനില്‍ നിന്ന് അവതരിപ്പിക്കുകയും ജി.ഐ.ഒ വൈസ്പ്രസിഡന്റ് സഹല നന്ദിയും പറഞ്ഞു.
പ്രമുഖ സി.ജി ട്രൈനര്‍ മുഹമ്മദ് അസീര്‍, ഹബീബീ ദഹാന്‍, ജെ.എന്‍.യു റിസേര്‍ച്ച് സ്‌കോളര്‍ ആബിദ്‌സൈദ്, സ്വാലിഹ്് കുന്നാവ്, തശ്്‌രീഫ് മമ്പാട്, അഫ്്‌ല, ആയിശ നൗറിന്‍ (ക്യാമ്പസ് ടോക്ക്) ജി.ഐഒ സംസ്ഥാന സെക്ര'റി നാസിറ തയ്യില്‍, നിസാര്‍ കെ പ'ുവം, പോലീസ് ഓഫീസര്‍ കെ. വത്സല , സഹ്്‌ല, സകരിയ നദ്്വി, എസ്.ഐ.ഒ സംസ്ഥാന സെക്ര'റി അംജദ് അലി (we with social media & art in islam )ഹിറ ഹരീര തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്്തു. കലാകായിക മത്സരങ്ങളും നടന്നു. പ്രസ്ഥാന പരിചയം, പരലോകം, സ്വര്‍ഗം തേടി, പ്രതികരണ മുറകള്‍ തുടങ്ങിയ സെഷനുകളോടൊപ്പം ക്യാമ്പില്‍ ഗുജറാത്ത് വംശീയ കലാപം ആസ്പദമാക്കി ചിത്രീകരിച്ച പര്‍സാനിയ എന്ന ചിത്രം പ്രദര്‍ശിക്കപ്പെട്ടു. രാജ്യത്ത് ഫാസിസം കരയിപ്പിച്ച അമ്മമാര്‍ക്ക് മെഴുകുതിരികളേന്തി ഐക്യപ്പെട്ടു കൊണ്ടായിരന്നു കലാസന്ധ്യക്ക് വിരാമമിട്ടത്.
ബെസ്റ്റ് ക്യാമ്പറായി ഹിബ എടവണ്ണയേയും ബെസ്റ്റ് പെര്‍ഫോര്‍മ്മറായി ഹയ പൊാനിയെയും ബെസ്റ്റ് സിംങര്‍ ആയി നദയെയും തിരഞ്ഞെടുത്തു. സമാപന സെഷനില്‍ ജമാഅത്തെ ഇസ്്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് നസീര്‍ മുഖ്യ പ്രഭാഷണം നടത്തി. വണ്ടൂര്‍ ഏരിയ പ്രസിഡന്റ് ലത്തീഫ്, ഏരിയ സെക്രട്ടറി ശുക്കൂര്‍, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അംജദ് അലി, ശറഫുീസ മൊയ്തീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പ്രസിഡന്റ് ശനാനിറ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി സുമയ്യ സ്വാഗതം പറഞ്ഞു. കലാകായിക മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹയര്‍സെക്കന്ററി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ക്യാമ്പ് അംഗങ്ങളെ അനുമോദിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഷമീമ നന്ദി പറഞ്ഞു.