
'വി' ക്യാമ്പയിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര നിര്‍വഹിച്ചു.
ഇരകള്‍ വീണ്ടും ഇരകളാക്കപ്പെടുന്ന സാമൂഹിക പൊതു ബോധത്തെ മറികടക്കാന്‍ കഴിഞ്ഞാലേ സ്ത്രീ സുരക്ഷ സാധ്യമാവുകയുള്ളൂ എന്ന് അവര്‍ പറഞ്ഞു.. ആഴത്തിലുള്ള പീനങ്ങളോടൊപ്പം പ്രായോഗിക പ്രവര്‍ത്തന പരിപാടികളും 'വി' ക്യാമ്പയിനിലൂടെ സാധ്യമാകട്ടെ എന്ന് ആശംസിച്ചു. അഴിക്കോട് ക്രസന്റ് എഡ്യൂ വില്ലയില്‍ നടന്ന പരിപാടിയില്‍
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിനിധി നജ്ദ റയ്ഹാന്‍ 'വി' ക്യാമ്പയ്‌ന് ആശംസകള്‍ നേര്‍ന്നു.