
ചങ്ങനാശേരി: ജമാഅത്തെ ഇസ്ലാമി കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈ സേഷന്‍ ചങ്ങനാശേരി, മുണ്ടക്കയം ഏരിയകള്‍ കലാവിരുന്ന് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ സമിതി അംഗം പി.എ ഹനീസ്, ജമാഅത്തെ ഇസ്‌ലാമി വനിത ഏരിയ പ്രസിഡന്റ് സുബൈദ ടീച്ചര്‍ എന്നിവര്‍ കലാവിരുന്ന് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മാപ്പിളപ്പാട്ട്, പ്രസംഗം, മോണോ ആക്ട്, ഖുര്‍ആന്‍ പാരായണം, കവിതാലാപനം, വായന മത്സരം, ഇസ്ലാമിക ഗാനം, പദ്യം ചൊല്ലല്‍ എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സ്തീ ഇസ്ലാമില്‍ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ചങ്ങനാശേരി വനിതാ വിഭാഗം ഏരിയാ സമിതി അംഗം നിസ അമ്പാസ് സംസാരിച്ചു. ജി.ഐ.ഒ ഏരിയാ കണ്‍വീനര്‍ ശിബിനസലാം ജി.ഐ.ഒ ജില്ലാ സമിതി അംഗങ്ങളായ അഫ്‌നസലാം, അഫ്‌നാന്‍ അഷ്‌റഫ്, എന്നിവര്‍ നേതൃത്വം നല്‍കി.
.ഏരിയാ പ്രസിഡന്റ് അന്‍വര്‍ ബാഷ ആശംസ നേര്‍ന്നു. ഷഹന അന്‍വര്‍ നന്ദി പറഞ്ഞു.