
കൊല്ലം: ജി.ഐ.ഒ കൊല്ലം ഏരിയാ സമിതിയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി 'ഉണര്‍വ്'17 ഏരിയാ സംഗമം സംഘടിപ്പിച്ചു. ജി.ഐ.ഒ ഏരിയ പ്രസിഡന്റ് സഹ് ല അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ 'വ്യക്തിത്വ വികസനം' എന്ന വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ത്ഥിനി മുഹ്‌സിന ത്വാഹ ക്ലാസെടുത്തു. തുടര്‍ന്ന് കുട്ടികള്‍ക്കായി കലാപരിപാടികള്‍ സംഘടിപ്പിച്ചു. ജ.ഇ വനിതാ വിഭാഗം ജില്ലാ സമിതിയംഗം ബാഹിയ ടീച്ചര്‍, ഏരിയാ സമിതിയംഗം നജീബ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.ജ.ഇ ഏരിയ പ്രസിഡന്റ് ഖലീലുള്ള സമാപനം നിര്‍വ്വഹിച്ച പരിപാടിയില്‍ ജി.ഐ.ഒ ഏരിയാ സെക്രട്ടറി അമീറ ഖാലിദ് സ്വാഗതവും ഏരിയാ സമിതിയംഗം സിത്താര ഖുര്‍ആന്‍ ക്ലാസും നിര്‍വ്വഹിച്ചു.