
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിച്ച കാമ്പസ്യൂള്‍ ദ്വിദ്വിന ക്യാമ്പ് സംവിധായകന്‍ ഷെറി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള യുവത ഉയര്‍ന്നുവരണമെന്നും സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ സൃ,#്ടിക്കാന്‍ പുതുതലമുറ തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി.ഐ.ഒ ജില്ലാപ്രസിഡന്റ് ആരിഫ മെഹബൂബ് അദ്ധ്യകക്ത വഹിച്ച പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ്പ്രസിഡന്റും ജി.ഐ.ഒ ജില്ലാ കോര്‍ഡിനേറ്ററുമായ വി.എന്‍ ഹാരിസ്, ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം വൈസ്പ്രസിഡന്റ് സി.സി ഫാത്തിമ, ജില്ലാ സെക്രട്ടറി സൈറാബാനു എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ ജില്ലാ സെക്രട്ടറി സഫൂറ നദീര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ കെ.കെ. നാജിയ നന്ദിയും പറഞ്ഞു.