
പടന്ന: ജി.ഐ.ഒ കേരള സംഘടിപ്പിക്കുന്ന മുസ്ലിം വുമണ്‍സ് കൊളോക്കിയത്തിന്റെ ഭാഗമായി ജി.ഐ.ഒ പടന്ന യൂണിറ്റ് പ്രസംഗ മത്സരം സംഘടിപ്പിച്ചു. മുസ്ലിം സ്ത്രീ അതിജീവനം എന്ന വിഷയത്തില്‍ ആറ് മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സ്ത്രീകളെ ജീവനോടെ കുഴിച്ച് മൂടുന്ന കാലഘട്ടത്തില്‍ നിന്ന് മോചിപ്പിച്ച് സ്ത്രീയെ ബഹുമാനിക്കാന്‍ കല്‍പ്പിക്കുന്ന പ്രവാചക വാക്യവും, കുടുംബത്തിന്റെയും സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഒരുപോലെ ഏറ്റെടുക്കുന്നവളും, കച്ചവടം ചെയ്യുന്നതിലും പുരുഷന്മാര്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കുന്നതിലും സ്ത്രീ സമൂഹത്തിന്റെ ഇന്നത്തെ വളര്‍ച്ചയും പ്രസംഗത്തില്‍ എന്നീ വിഷയങ്ങളിലായിരുന്നു നടത്തിയത്. അഫ്ര ഖാലിദ്, ഫാത്തിമ ശെറിന്‍, ഫാത്തിമ ഫിദ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി. ജമാഅത്തെ ഇസ്‌ലാമി തൃക്കരിപ്പൂര്‍ ഏരിയ സെക്രട്ടറി ഇസ്ഹാഖലി മാഷ്, ഐ.സി.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മോറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് കരിം മൗലവി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. കാലിക പ്രസക്തിയുള്ള വിഷയത്തില്‍ നന്നായി അറിവുള്ളവരും പ്രസംഗ ശൈലിയില്‍ തന്നെ അവതരിപ്പിച്ച വിദ്യാര്‍ത്ഥിനികള്‍ ഇനിയും ഉയരങ്ങളിലെത്താന്‍ ആശംസിച്ച് കൊണ്ട് കരീം മൗലവി സംസാരിച്ചു. മുസ്ലിം വിമന്‍സ് കൊളോക്കിയത്തെ പരിചയപ്പെടുത്തി കൊണ്ട് ജി.ഐ. ഒ കാസര്‍ഗോഡ് പ്രതിനിധി മുഹ്‌സിന. പി.സി സംസാരിച്ചു. യൂണിറ്റ് പ്രതിനിധി ജുബ്‌ന മെഹര്‍ബാന്‍ സ്വാഗതവും ജി.ഐ.ഒ മുന്‍ സംസ്ഥാന സമിതിയംഗം മുര്‍ഷിദ പി.സി അധ്യക്ഷതയും ജമാഅത്തെ ഇസ്‌ലാമി തൃക്കരിപ്പൂര്‍ ഏരിയ സെക്രട്ടറി ഇസ്ഹാഖലി മാഷ് സമാപനവും നടത്തി.