
മലപ്പുറം: ജിഐഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'സാമൂഹിക ഇടപെടലുകളിലെ സ്ത്രീപ്രതിരോധ പാഠങ്ങള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെക്കീന പുല്‍പാടന്‍ ഉദ്ഘാടനം ചെയ്തു. ജിഐഒ ജില്ലാ പ്രസിഡന്റ് ഫഹ്മിദ അധ്യക്ഷത വഹിച്ചു. ജസ്‌ല (കെഎസ്‌യു), ഷമീല (എംജിഎം), ആതിര (എസ്എഫ്‌ഐ), നജ്മ ഹിദായത്ത് (ഹരിത), സഹല മേലാറ്റൂര്‍ എന്നിവര്‍ സംസാരിച്ചു. ഹസ്‌ന കൊടിഞ്ഞി സ്വാഗതവും സ്വാലിഹ നന്ദിയും പറഞ്ഞു.