
തിരുവനന്തപുരം: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയ്ക്ക് ഐക്യദാര്‍ഢ്യവുമായി പ്രോട്ടീന്‍'16 ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രോട്ടീന്‍ ആണ് ഐക്യദാര്‍ഢ്യ വേദിയായത്. അറിയപ്പെടാതെ പോകുന്ന ആയിരം ജിഷമാര്‍ പിറക്കുന്ന ഈ കാലഘട്ടത്തില്‍ ഇനിയൊരു ജിഷ കൂടി ഉണ്ടാകാതിരിക്കണമെങ്കില്‍ പ്രതികരണത്തോടൊപ്പം ശക്തമായ പ്രതിരോധവും കര്‍ശന നിയമപാലനവും ആവശ്യമാണെന്ന് ക്യാംപ് വിലയിരുത്തി. അഴീക്കോട് ക്രസന്റ് റെസിഡന്‍ഷ്യല്‍ ഹൈസ്‌ക്കൂളില്‍ വെച്ച് നടന്ന ക്യാമ്പില്‍ ഖുര്‍ആന്‍ പഠനം, സ്റ്റഡി ക്ലാസുകള്‍, യോഗ, പെര്‍സണാലിറ്റി ഡവലപ്‌മെന്റ്, വാന നിരീക്ഷണം, ചര്‍ച്ചകള്‍, പ്രശ്‌ണോത്തരി, ഡ്യോകുമെന്ററി പ്രദര്‍ശനം, കലാപരിപാടികള്‍ തുടങ്ങിയ സെക്ഷനുകള്‍ നടന്നു. ഷഹീര്‍ മൌലവി (ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ്), ജെ.കെ ഹസീന (ജ.ഇ വനിത ജില്ലാ പ്രസിഡന്റ്), ഷുമൈസ (ജ.ഇ വനിത ജില്ലാ വൈസ് പ്രസിഡന്റ്), അഷ്‌ക്കര്‍ കബീര്‍,ജെ.കെ മുജീബ് റഹ്മാന്‍, അഡ്വ. കമാലുദ്ദീന്‍, സുഹൈല (ജ.ഇ വനിത നെടുമങ്ങാട് ഏരിയ കണ്‍വീനര്‍), എസ്.എം.അന്‍വര്‍, എ.എ ജവാദ്, സലീം എന്നിവര്‍ സംസാരിച്ചു.