
നെടുമങ്ങാട്: ജി.ഐ.ഒ ഐ.ഇ.സി നഗര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സൗഹൃദ കൂട്ടായ്മയും എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, നെറ്റ് വിജയികള്‍ക്ക് വൃക്ഷത്തൈ നല്‍കി ആദരിച്ചു. മുന്‍ പട്ടാളക്കാരനും വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകനും കര്‍ഷകനുമായ ഉണ്ണിക്കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് കുട്ടികള്‍ക്ക് പരിസ്ഥിതി ദിന സന്ദേശം നല്‍കി. ബാലസംഘം ഐ.ഇ.സി നഗര്‍ യൂണിറ്റിലെ കുരുന്നുകള്‍ക്ക് വാഴത്തൈകളും നല്‍കി. ജി.ഐ.ഒ യൂണിറ്റ് പ്രസിഡന്റ് റജ തസ്‌നിം അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ സമിതിയംഗങ്ങളായ റംസത്ത്, റുബീന, ഏരിയാ പ്രസിഡന്റ് മുഫീദ, എസ്.ഐ.ഒ ഐ.ഇ.സി നഗര്‍ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.