
മലപ്പുറം: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വണ്ടൂര്‍ ഇസ്‌ലാമിയ കോളേജില്‍ സംഘടിപ്പിച്ച പ്രോട്ടീന്‍'16 അവധികാല ടീന്‍സ്മീറ്റ് വണ്ടൂര്‍ പഞ്ചായത്ത് മെമ്പര്‍ റോഷ്‌നി കെ. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സഹ്‌ല അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രകൃതിയോടൊപ്പം, ആണ്‍പെണ്‍ വ്യതിരിക്തത സൈക്കോളജിയില്‍, ജീവിത യാഥാര്‍ഥ്യം, പരലോക ചിന്ത, ആത്മ സംസ്‌കരണം എന്നീ വിഷയങ്ങളിലായി വി.എം. സഫീര്‍, ഗിയാസ് ഖുതുബ്, ജി.കെ എടത്താനാട്ടുകര, സൈക്കോളജിസ്റ്റ് സുലൈഖ അബ്ദുല്‍ അസീസ്, സി.ടി ഇസ്മാഈല്‍, എ. ഹുസൈന്‍, ബി.ബി.സി വൈല്‍ഡ് ലൈഫ് മാഗസിന്‍ അവാര്‍ഡ് വിന്നര്‍ വി.എം. സാദിഖ് അലി എന്നിവര്‍ സംസാരിച്ചു. വണ്ടൂര്‍ വനിതാകോളേജിലെ അദ്ധ്യാപകനായ ടി.മൊയ്തീന്‍ ക്യാമ്പിന് സമാപനം നിര്‍വ്വഹിച്ച് കൊണ്ട് സംസാരിച്ചു. ജി.ഐ.ഒ ജില്ലാ ജോയിന്റ് സെക്രട്ടറി മുനീബ സ്വാഗതം പറഞ്ഞു.