
കോട്ടയം: ജി.ഐ.ഒ ഈരാറ്റുപേട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോമ്പിന്റെ ആത്മാവ് എന്ന വിഷയത്തില്‍ അല്‍മനാര്‍ സ്‌കൂളില്‍ ക്ലാസ് നടത്തി. അല്‍മനാര്‍ സ്‌കൂള്‍ അദ്ധ്യാപിക ഹസീന ടീച്ചര്‍ ക്ലാസെടുത്തു. ഖുര്‍ആന്‍ അടിസ്ഥാനമാക്കി ക്വിസ് പ്രോഗ്രാം നടത്തി. ക്വിസ് പ്രോഗ്രാമിന് നെസീറ കെ.എ, മറിയം സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി. നിഷാന, വസീമ, റിസ്‌ല എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള സമ്മാനദാനവും സമാപനവും ജ .ഇഏരിയ പ്രസിഡന്റ് കെ.പി ബഷീര്‍ നിര്‍വ്വഹിച്ചു