'ഇന്‍ക്വസ്റ്റ്' വായനദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

എറണാകുളം: ജി.ഐ.ഒ എറണാകുളം ജില്ലയുടെ ആഭിമുഖ്യത്തില്‍ 'ഇന്‍ക്വസ്റ്റ്' വായനദിന ക്വിസ് മത്സരംനടത്തി. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അഞ്ചന സജീവ്, നിഖാ മധു ( ജി.എച്ച്.എസ്.എസ് എളമക്കര ), ശിഫാ ഫാത്തിമ, തന്‍സീല ഫാത്തിമ (ദാറുല്‍ ഉലൂം പുല്ലേപ്പടി), ആശിയാന ശജീബ്, അല്‍ഫിയ ഹസ്സന്‍ (അമല്‍ പബ്ലിക് സ്‌കൂള്‍ ചാലയ്ക്കല്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തന്‍സീല നൗഷാദ്, ഷഹാന കെ.എച്ച് (ദാറുല്‍ ഉലൂം പുല്ലേപ്പടി), ശ്രീപ്രിയ എച്ച്. മാലതി എസ്. (ജി. എച്ച്.എസ്.എസ്. കളമശ്ശേരി), ആഫിയ അശ്‌റഫ്, മീരാ രാജ് (സെന്റ് മേരീസ് മോറക്കാല) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് തനിമ എറണാകുളം ജില്ലാ പ്രസിഡന്റ് സ്വദക്കത്ത് സമ്മാന വിതരണം നടത്തി. പരിപാടിയില്‍ ജി.ഐ.ഒ സംസ്ഥാന സമിതി അംഗം ആനിസ മുഹിയുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. രിസ്‌വാന ശിറിന്‍ സ്വാഗതവും അസ്‌ന അമീന്‍ നന്ദിയും പറഞ്ഞു. നബീല പി.എ ഖിറാഅത്ത് നടത്തി.
Share: