ഫാത്തിമ മെർന്നീസി അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു
കോഴിക്കോട്: ജി.ഐ.ഒ. കേരളയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഹിറാ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് ഫാത്തിമ മെർന്നീസി അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു. വി.എ.കബീർ, പി.കെ.മുംതാസ്,ടി.മുഹമ്മദ് വേളം,ഫൗസിയ ഷംസ്, കെ.ടി.ഹുസൈൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജി.ഐ.ഒ.സംസ്ഥാന പ്രസിഡന്റ് പി.റുക്സാന അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഫസ്ന മിയാൻ സ്വാഗതവും തൃശ്ശൂർ ജില്ലാ സെക്രട്ടറി ജൽവ മെഹർ നന്ദിയും പറഞ്ഞു